Advt 1
India Nature Top News

അനന്ത് അംബാനിക്ക് വന്യജീവി സംരക്ഷണത്തിനുള്ള ഗ്ലോബൽ ഹ്യൂമാനിറ്റേറിയൻ പുരസ്കാരം.

അനന്ത് അംബാനി സ്ഥാപിച്ച വൻതാര എന്ന വന്യജീവി-സംരക്ഷണ സംരംഭത്തിന്റെ പ്രവർത്തനങ്ങൾക്കാണ് പുരസ്കാരം ലഭിച്ചിരിക്കുന്നത്.

ഗ്ലോബൽ ഹുമാനിറ്റേറിയൻ പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി, ആദ്യ ഏഷ്യക്കാരൻ എന്നീ ബഹുമതികളും അനന്ത് ഇതിലൂടെ സ്വന്തമാക്കി. ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന അംഗീകാരങ്ങളിൽ ഒന്നായ ഗ്ലോബൽ ഹുമാനിറ്റേറിയൻ പുരസ്കാരം മൃഗക്ഷേമ-സംരക്ഷണ പ്രവർത്തനരംഗങ്ങളിൽ ചലനാത്മകമായ സ്വാധീനം സൃഷ്ടിച്ച വ്യക്തികൾക്കാണ് നൽകാറുള്ളത്.

മൃഗക്ഷേമ രംഗത്തെ ഏറ്റവും പഴക്കമേറിയതും ആധികാരികവുമായ സ്ഥാപനങ്ങളിൽ ഒന്നായ അമേരിക്കൻ ഹ്യൂമൻ സൊസൈറ്റിയുടെ അന്താരാഷ്ട്ര വിഭാഗമായ ഗ്ലോബൽ ഹ്യൂമൻ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പുരസ്കാരം നൽകുന്നത്.

മുൻ അമേരിക്കൻ പ്രസിഡണ്ടുമാരായ ബിൽ ക്ളിൻ,ജോൺ എഫ് കെന്നഡി ഹോളിവുഡ് താരങ്ങളായ ഷേര്‍ളി മക്ലെയ്ന്‍,ജോണ്‍ വെയ്ന്‍, ബെറ്റി വൈറ്റ് എന്നിവർ മുമ്പ് ഈ പുരസ്കാരം ലഭിച്ച പ്രമുഖരാണ്.

N4News

N4News

About Author

Please Login to Comment.

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.