Advt 1
Politics Top News

സുഡാനിൽ ഡ്രോൺ ആക്രമണത്തിൽ 50 പേർ കൊല്ലപ്പെട്ടു.

സുഡാനിൽ റാപ്പിഡ് ഫോഴ്സിന്റെ ഡ്രോൺ ആക്രമണത്തിൽ 33 കുട്ടികൾ ഉൾപ്പെടെ 50 പേർ കൊല്ലപ്പെട്ടു.

വടക്കൻ സുഡാനിലെ വൈറ്റ് നൈൽ സംസ്ഥാനത്ത് നേഴ്സറി സ്കൂളിന് നേരെയാണ് ആർഎസ്എഫ് ഡ്രോൺ ആക്രമണം നടത്തിയത്. നിരവധി പേർക്ക് ഗുരുതര പരുക്കേറ്റതിനാൽ മരണസംഖ്യ ഇനിയും ഉയരുമെന്ന് ആശങ്കയുണ്ട് .

സുഡാനിൽ സൈന്യവും ആർഎസ്എഫും തമ്മിൽ 2023 ഏപ്രിലിൽ ആരംഭിച്ച ആഭ്യന്തര യുദ്ധം ഇപ്പോഴും തുടരുകയാണ്. സൈന്യവും ആർഎസ്എഫും തമ്മിലുള്ള ചർച്ചകളും കരാറുകളും പലതവണ പാളിയിരുന്നു.

ആഭ്യന്തര സംഘർഷത്തിൽ ഇതുവരെ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് ആളുകൾ ഭവനരഹിതരാവുകയും ചെയ്തിട്ടുണ്ട്. സുഡാനിലെ ആഭ്യന്തര സംഘർഷങ്ങളിൽ യുഎഇ ഉൾപ്പെടെയുള്ള വിദേശശക്തികൾ ഇടപെടുന്നതായും ആർഎസ്എഫിന് ആയുധങ്ങൾ നൽകി പകരം സുഡാനിലെ സ്വർണം യുഎഇ യിലേക്ക് കടത്തുന്നതായും സുഡാൻ ഗവൺമെൻറ് പലതവണ ആരോപണമുന്നയിച്ചിട്ടുണ്ട്.

N4News

N4News

About Author

Please Login to Comment.

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.