വടക്കൻ ഗോവ ബാഗയിലെ ബിർച്ച് ബൈ റോമിയോ ലേൻ എന്ന നിശാക്ലബ്ബിലാണ് വൻ തീപിടുത്തം ഉണ്ടായത്.
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അഗ്നിബാധയുണ്ടായത് എന്നാണ് പ്രാഥമിക നിഗമനം.മരിച്ചവരിൽ ക്ലബ്ബിലെ ജീവനക്കാരും വിനോദസഞ്ചാരികളും ഉൾപ്പെടും. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.
തലസ്ഥാനമായ പനാജിയിൽ നിന്നും 25 കിലോമീറ്റർ അകലെയാണ് സംഭവസ്ഥലം. സംഭവത്തിൽ സംസ്ഥാന സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.



