കർണാടകയിൽ ഒളിവിൽ തുടരുന്ന രാഹുലിനെ കണ്ടെത്താൻ പുതിയ ക്രൈം ബ്രാഞ്ച് സംഘത്തെ രൂപീകരിച്ചു. പുതിയ നീക്കം അന്വേഷണ വിവരങ്ങൾ രാഹുലിന് ചോരുന്നുവെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ്.
കർണാടകയിൽ ഒളിവിൽ കഴിയുന്ന രാഹുലിനെ 11 ദിവസമായിട്ടും പിടികൂടാൻ സാധിക്കാത്തതിൽ വിമർശനം കടുക്കുന്ന സാഹചര്യത്തിലാണ് പോലീസ് പുതിയ ശ്രമമാരംഭിച്ചത്.



