അനിശ്ചിതത്വങ്ങൾക്കൊടുവിൽ, ഇന്നലെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ഥന, സംഗീത സംവിധായകൻ പലാശ് മുച്ഛലുമായുള്ള വിവാഹം റദ്ദാക്കിയതായി സമൂഹമാധ്യമത്തിൽ അറിയിച്ചു.
നവംബർ 23ന് നടക്കേണ്ടിയിരുന്ന വിവാഹം സ്മൃതിയുടെ അച്ഛൻറെ ആരോഗ്യനില വഷളായതിനെ തുടർന്ന് മാറ്റിവച്ചിരുന്നു.പിന്നീട് അദ്ദേഹം ആരോഗ്യം വീണ്ടെടുത്ത് ആശുപത്രി വിട്ടെങ്കിലും വിവാഹ തീയതിയെ കുറിച്ചുള്ള പുതിയ അറിയിപ്പൊന്നും വന്നിരുന്നില്ല.ഇതിനെ തുടർന്ന് പലാശിനെ കുറിച്ചുള്ള അപവാദപ്രചരണങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായിരുന്നു.അപവാദപ്രചരണങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്ന് എല്ലാവരോടുമായി സ്മൃതി അപേക്ഷിച്ചിരുന്നു.
വിവാഹം റദ്ദ് ചെയ്യുന്നതായി സമൂഹമാധ്യമത്തിൽ ഇരുവരും പോസ്റ്റ് ചെയ്തെങ്കിലും കാരണമെന്തെന്ന് വെളിപ്പെടുത്തിയിട്ടില്ല.



