Advt 1
Gulf News Other Countries Politics Top Trending

ഇസ്രായേലിലേക്ക് മിസൈൽ ആക്രമണം ശക്തമാക്കി ഇറാൻ!

ഇസ്രയേലിലെ മധ്യ തെക്കൻ നഗരങ്ങളെയും ആണവ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുകൊണ്ടുള്ള ഇറാന്റെ മിസൈലാക്രമണം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ. ഇസ്രയേലിന്റെ മദ്ധ്യ -പടിഞ്ഞാറൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന തലസ്ഥാന നഗരമായ ടെൽ അവീവിലെ 4 മേഖലകൾ ലക്ഷ്യമാക്കി ഇറാൻ മിസൈൽ വർഷം നടത്തി, സംഭവത്തിൽ 6 പേർക്ക് പരിക്കേറ്റതായും നിരവധി കെട്ടിടങ്ങൾക്കു നാശനഷ്ടമുണ്ടായതായും ഇസ്രായേലിൽ നിന്നുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ ദിവസം ഇറാന്റെ 2 സ്റ്റേജ് ബാലിസ്റ്റിക് മിസ്സൈലുകൾ ഇസ്രയേലിന്റെ മിസൈൽ പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് തെക്കൻ നഗരങ്ങളായ ഡിമോണ, അരാദ് എന്നിവി ടങ്ങളിൽ വലിയ നാശം വിതച്ചിരുന്നു.

ഇറാൻ പ്രത്യാക്രമണം ശക്തമാക്കിയതോടുകൂടി സുരക്ഷാനടപടികളുടെ ഭാഗമായി പൊതുസമ്മേളനങ്ങൾ, സ്കൂൾ മുതലായ കാര്യങ്ങൾക്ക് ഇസ്രായേൽ ഗവണ്മെന്റ് നിയന്ത്രണമേർപ്പെടുത്തിയിരുന്നു, ടെൽ അവീവിൽ നടന്ന ആക്രമണത്തിൽ ആളപായമൊഴിവാക്കുവാൻ ഗവണ്മെന്റിന്റെ കരുതൽ നടപടികൾ സഹായിച്ചുവെന്നാണ് വിലയിരുത്തൽ. അതിനിടെ ഇറാനിലെ ഊർജ്ജ കേന്ദ്രങ്ങളിലേക്കുള്ള ആക്രമണം ഇസ്രായേൽ ശക്തമാക്കിയതായി ഇറാനിൽ നിന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.

 

 

N4News

N4News

About Author

Please Login to Comment.

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.