Advt 1
Gulf News Politics Top Trending US News

പശ്ചിമേഷ്യൻ സംഘർഷം: 5 ദിവസത്തേക്ക് വെടിനിർത്തൽ ധാരണയായി!

അയവില്ലാതെ തുടർന്നുകൊണ്ടിരുന്ന പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് താൽക്കാലിക ആശ്വാസമായി വെടിനിർത്തൽ പ്രഖ്യാപനം വന്നിരിക്കുകയാണ്. അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ആണ് തീരുമാനം പ്രഖ്യാപിച്ചിട്ടുള്ളത്.

ഇറാനുമായി നടന്നു വരുന്ന സമാധാന ചർച്ചകളുടെ ഭാഗമായിട്ടാണ് വെടിനിർത്തൽ തീരുമാനമുണ്ടായിട്ടുള്ളതെന്നും വെടിനിർത്തൽ സംബന്ധിച്ച് നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു.

ഇറാൻ നേരിട്ട് ഇസ്രയേലിലേക്കും അമേരിക്കൻ സൈനിക താവളങ്ങളുള്ള ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചടിച്ചതോടെ സംഘർഷം വീണ്ടും വ്യാപിക്കുമെന്നും ഇറാൻ യൂറോപ്പിനേയും അക്രമിച്ചേക്കുമെന്നുമുള്ള ആശങ്കകൾക്കിടെ ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനം താൽക്കാലിക ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ

ഹോർമുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ തുറന്നു കൊടുത്തില്ലെങ്കിൽ ഇറാനിലെ ഊർജ്ജകേന്ദ്രങ്ങൾ അക്രമിക്കുമെന്ന് ട്രംപ് ഇറാന് അന്ത്യശാസനം നൽകിയിരുന്നു, എന്നാൽ ട്രംപിന്റെ ഈ ആവശ്യത്തെ ഇറാൻ ശക്തമായി എതിർത്തു.

ഇറാനിലെ ഊർജ്ജകേന്ദ്രങ്ങൾ അക്രമിക്കുകയാണെങ്കിൽ ഗൾഫ് രാജ്യങ്ങളിലെ യു.എസ് സേനാകേന്ദ്രങ്ങളും, എണ്ണ പ്ലാന്റുകളും കടൽവെള്ള ശുദ്ധീകരണ പ്ലാന്റുകളും ഉൾപ്പെടെ തകർക്കുമെന്ന് ഇറാൻ തിരിച്ചടിച്ചു. ഇറാൻ ഇത്തരത്തിൽ തിരിച്ചടിച്ചാൽ ഗൾഫ് മേഖലയിൽ കാര്യങ്ങൾ ഗുരുതരമാകുമെന്നും ഇത് ആഗോള എണ്ണവിലക്കയറ്റത്തിനും രാജ്യത്ത് പണപ്പെരുപ്പത്തിനും ഭരണവിരുദ്ധ വികാരത്തിനും വഴിവെച്ചേക്കാമെന്ന ഭയമാണ് ട്രംപിന്റെ ഇപ്പോഴത്തെ പ്രഖ്യാപനത്തിന് കാരണമെന്നാണ് നിരീക്ഷണം.

യുദ്ധമുണ്ടായാൽ 4 ആഴ്ചകൊണ്ട് അതവസാനിപ്പിക്കുമെന്ന് നേരത്തെ ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ ലക്ഷക്കണക്കിന് അംഗബലമുള്ള ഇറാന്റെ കരസേനയുമായി നേരിട്ട് ഒരു കര യുദ്ധത്തിലേക്ക് കടന്നാൽ വിയറ്റ്നാം അടക്കമുള്ള യുദ്ധങ്ങളിൽ സംഭവിച്ചതുപോലെ വൻതോതിൽ അമേരിക്കൻ സൈനികർക്ക് നാശമുണ്ടായേക്കാം എന്ന തിരിച്ചറിവ്, ഇറാനിലെ യുദ്ധം തുടരുന്നതിനു വേണ്ടിവരുന്ന ഭീമമായ പണച്ചെലവ്, യുഎസ് കോൺഗ്രസിൽ നിന്നുള്ള സമ്മർദ്ദം ഇതെല്ലാം ട്രംപിന്റെ ഇപ്പോഴത്തെ മനംമാറ്റത്തിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

 

N4News

N4News

About Author

Please Login to Comment.

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.