നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട പട്ടിക ബി.ജെ.പി ഇന്ന് പുറത്തുവിട്ടു. 47 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. ഇത്തവണ പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ ആണ്. കോൺഗ്രസ്സുമായി നേരിട്ട് പോരാട്ടം നടന്നിട്ടുള്ള ബിജെപിയുടെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്.
ഷാഫി പറമ്പിൽ ലോക്സഭാംഗമായതിനുശേഷം ഒഴിവുണ്ടായ പാലക്കാട് സീറ്റിൽ കഴിഞ്ഞ തവണ 18840 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചുകയറിയത്. അന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ആകെ നേടിയത് 58,389 വോട്ടുകളായിരുന്നു.
കഴിഞ്ഞതവണ ബിജെപിയുടെ സി. കൃഷ്ണകുമാർ 39,549 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തിയിരുന്നു.
ഇത്തവണ ശോഭ സുരേന്ദ്രൻ ബി.ജെ.പി സ്ഥാനാർത്ഥിയായി വരുന്നതോടെ മണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരമുണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്.



