Advt 1
Featured News India Politics Top Trending

ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു, പുതിയ മുഖ്യമന്ത്രിയായി സാമ്രാട്ട് ചൗധരി സ്ഥാനമേൽക്കും.

രാജ്യസഭാ എംപിയായി തിരഞ്ഞെടുക്കപ്പെട്ട ജെഡിയു തലവൻ, 21 വർഷങ്ങളോളം  ബീഹാറിന്റെ മുഖ്യമന്ത്രിപദം അലങ്കരിച്ചിട്ടുള്ള നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞു.

ബിജെപിയുടെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട സാമ്രാട്ട് ചൗധരി ബീഹാറിന്റെ പുതിയ മുഖ്യമന്ത്രിയായി സ്ഥാനമേൽക്കും. ഏപ്രിൽ 15-ന് ബുധനാഴ്ച പാട്നയിലെ ലോക് ഭവനിൽ വച്ച് നടക്കുന്ന പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുക്കും.

2025ൽ ബീഹാർ സംസ്ഥാനത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 89 സീറ്റുകൾ നേടി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിരുന്നു.

N4News

N4News

About Author

Please Login to Comment.

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.