ഹോർമുസ് വഴി സഞ്ചരിക്കുന്ന കപ്പലുകൾക്ക് സമുദ്ര സുരക്ഷ ഉറപ്പുവരുത്തുന്നതിന് ഭാഗമായി ടോൾ ഈടാക്കാനുള്ള നിയമ നിർമാണത്തിന് ഇറാൻ പാർലമെന്റിന്റെ അനുമതി ലഭിച്ചു.
പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഹോർമുസ് മേഖലയിലെ സമുദ്ര സുരക്ഷ സംബന്ധിച്ച ചെലവുകൾക്കാണ് ടോൾ പിരിക്കുന്നത്.
ഒരു കപ്പലിന് 2 മില്യൺ ഡോളർ എന്ന കണക്കിൽ ടോൾ ഏർപ്പെടുത്തിയേക്കുമെന്നാണ് വിവരം.
രാജ്യാന്തര സമുദ്ര നിയമങ്ങൾ അനുസരിച്ച് കടലിടുക്കുകൾ വഴി കപ്പലുകൾക്ക് സ്വതന്ത്രമായി കടന്നു പോകുവാൻ അനുവാദമുണ്ട് എന്നാൽ കപ്പലുകൾക്ക് ടോൾ പിരിക്കുവാനുള്ള ഇറാന്റെ പുതിയ തീരുമാനം അന്താരാഷ്ട്ര തലത്തിൽ പുതിയ നിയമപോരാട്ടങ്ങൾക്ക് വഴിവെച്ചേക്കുമെന്നാണ് നിയമ വിദഗ്ധരുടെ നിരീക്ഷണം.



