Advt 1
Lifestyle Other Countries Spotlight Technology Top News

ഊർജ്ജ സ്വയംപര്യാപ്തത: ബദൽ പദ്ധതികൾ അതിവേഗത്തിലാക്കി ചൈന!

ഹോർമുസ് വഴിക്കുള്ള സമുദ്ര വാണിജ്യം തടസ്സപ്പെട്ടതിനെ തുടർന്നുണ്ടായ എണ്ണ വിലക്കയറ്റവും അനുബന്ധ പ്രതിസന്ധികളും ലോക രാജ്യങ്ങൾ നേരിടുകയാണ്. പശ്ചിമേഷ്യൻ ഊർജ്ജ പ്രതിസന്ധി പോലെയുള്ള വെല്ലുവിളികൾ ഭാവിയിൽ സംഭവിച്ചേക്കാമെന്ന് മുൻകൂട്ടി കണ്ടുകൊണ്ട് രാജ്യത്ത് ബദൽ ഊർജ്ജ മാതൃകകൾ അതിവേഗത്തിലാക്കുകയാണ് ചൈന.

സമ്പദ് വ്യവസ്ഥയെ പൂർണ്ണമായും വൈദ്യുതീകരിക്കുന്ന മെഗാ പ്രൊജക്റ്റ് 574 ബില്യൺ ഡോളർ പദ്ധതിയായ നാഷണൽ ഇലക്ട്രിസിറ്റി സൂപ്പർ ഗ്രിഡ് പ്രൊജക്റ്റ് ചൈനയിൽ അതിവേഗത്തിൽ യാഥാർഥ്യമായിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ. 2026ൽ ആരംഭിച്ച പദ്ധതി 2030 തോടുകൂടി പൂർത്തീകരിക്കുമെന്നാണ് വിവരം.

സ്റ്റേറ്റ് ഗ്രിഡ് കോർപറേഷൻ ഓഫ് ചൈന (SGCC) ചൈനാ സതേൺ പവർ ഗ്രിഡ് (CSG) എന്നിവർ ചേർന്നാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ദേശീയ വൈദ്യുത ഗ്രിഡ് പദ്ധതി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ചൈനയിലെ വടക്ക് പടിഞ്ഞാറൻ മരുഭൂമികളുൾപ്പെടെയുള്ള വിദൂര സ്ഥലങ്ങളിൽ സ്ഥിചെയ്യുന്ന സോളാർ, വിൻഡ് പവർ മില്ലുകളിൽ നിന്നും ഗ്രിഡുകൾ വഴി രാജ്യത്തിൻറെ കിഴക്കൻ വ്യവസായ മേഖലകളിലേക്ക് വൈദ്യുതി എത്തിക്കുവാനാണ് ശ്രമം. അൾട്രാ ഹൈ വോൾടേജ് സാങ്കേതികവിദ്യ ഉപയോഗിച്ച് ദീർഘ ദൂരത്തിൽ വലിയ വോൾട്ടേജിൽ വൈദ്യുതി എത്തിക്കുവാൻ കഴിവുള്ള ഗ്രിഡിന്റെ ആകെ ദൂരം 48000 കിലോമീറ്ററിലധികം വരുമെന്നാണ് പറയപ്പെടുന്നത്. 1,100 kV UHVDC ലൈനുകൾ, 1000 kV UHVAC ലൈനുകൾ, 12 GW ശേഷി എന്നിവ പ്രൊജക്ടിന്റെ പ്രത്യേകതകളാണ്.

വ്യാവസായിക ഉത്പാദനത്തിനും മറ്റുമായി ഇറക്കുമതി ചെയ്യുന്ന കൽക്കരിയെയും ക്രൂഡ് ഓയിലിനെയും വലിയ തോതിൽ ആശ്രയിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്.

ആഭ്യന്തര ഊർജ്ജഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതോടെ ഗൾഫ് മേഖലയിൽ നിന്നടക്കം ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിനെ ആശ്രയിക്കുന്നത് പൂർണ്ണമായും ഒഴിവാക്കാനാകുമെന്നതാണ് പദ്ധതിയുടെ നേട്ടം.

2020-ൽ പ്രസിഡന്റ് ജിൻപിങ് രാജ്യത്ത് 2060 തോടുകൂടി കാർബൺ ന്യൂട്രാലിറ്റി എന്ന ലക്ഷ്യം കൈവരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

 

N4News

N4News

About Author

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.