Advt 1
Crime Other Countries Politics Top News

പാക്-അഫ്ഗാൻ അതിർത്തി സംഘർഷം തുറന്ന യുദ്ധത്തിലേക്ക്.

മാസങ്ങളായി നീണ്ടുനിന്ന അതിർത്തി സംഘർഷങ്ങൾ രൂക്ഷമായതിനെത്തുടർന്ന് പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തുറന്ന യുദ്ധത്തിലേക്ക്.

തങ്ങളുടെ ക്ഷമ നശിച്ചിരിക്കുന്നതായും  തുറന്നയുദ്ധം ആരംഭിച്ചിരിക്കുന്നതായും പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് സമൂഹമാധ്യമമായ എക്സിൽ പോസ്റ്റ് ചെയ്തിരുന്നു.

‘ഖസബ് ലിൽ ഹഖ്’ എന്ന പേരിട്ട സൈനിക നടപടിയിലൂടെ കാബൂൾ, കാണ്ഡഹാർ അടക്കമുള്ള അഫ്ഗാനിലെ താലിബാൻ ശക്തികേന്ദ്രങ്ങളിൽ പാകിസ്ഥാന്റെ ശക്തമായ വ്യോമാക്രമണം നടന്നതായും 133 താലിബാൻ പോരാളികളെ വധിച്ചതായും പാകിസ്ഥാൻ അവകാശപ്പെട്ടു.

താലിബാൻ വക്താവ് സൈബുള്ളാ മുജാഹിദീൻ പാക് വ്യോമാക്രമമുണ്ടായതായി സ്ഥിരീകരിച്ചിട്ടുണ്ട്. തോർഖാം അതിർത്തി ക്യാംപിലും അഭയാർത്ഥികളുൾപ്പെടെയുള്ളവർ പാക് ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നാണ് വാർത്തകൾ. കാബൂളിലും കാണ്ഡഹാറിലും പാക് യുദ്ധവിമാനങ്ങളുടെ സാന്നിധ്യമുണ്ടായതായും വലിയ സ്ഫോടനങ്ങളുണ്ടായതായും അന്താരാഷ്ട്രമാധ്യമങ്ങളുൾപ്പെടെ റിപ്പോർട്ടുചെയ്തിരുന്നു.

എന്നാൽ പാകിസ്താന്റെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് സാധാരണ ജങ്ങളാണെന്ന് അഫ്ഗാൻ ആരോപിച്ചു.

വ്യാഴാഴ്ച രാത്രിയിലുണ്ടാണ പാക് അക്രമങ്ങൾക്കു തിരിച്ചടിയായി അതിർത്തിമേഖലയിലെ 15 പാക് സുരക്ഷാ പോസ്റ്റുകൾ പിടിച്ചെടുക്കുകയും 55 ഓളം പാക് സൈനികരെ വധിച്ചതായും അഫ്ഗാനും അവകാശപ്പെട്ടു. പാക് യുദ്ധവിമാനം വെടിവെച്ചിട്ടതായും ചില പാക് സൈനികരെ ജീവനോടെ പിടികൂടിയതായും അഫ്ഗാൻ അവകാശവാദമുന്നയിച്ചിട്ടുണ്ട്.

ഇതിനിടെ, പാക് – അഫ്ഗാൻ തുറന്ന യുദ്ധത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ പാക്-അഫ്ഗാൻ സമാധാന ശ്രമങ്ങൾക്കായുള്ള ചർച്ചകളെ പിന്തുണയ്ക്കാമെന്ന വാഗ്ദാനം ഇറാൻ മുന്നോട്ടുവച്ചിട്ടുണ്ട്. മേഖലയിലെ സമാധാന ശ്രമങ്ങൾക്കായി മധ്യസ്ഥത വഹിക്കുവാൻ തുർക്കിയും ഖത്തറും ശ്രമിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

 

N4News

N4News

About Author

Please Login to Comment.

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.