Advt 1
India Politics Technology Top Trending

ഇൻസ്റ്റാഗ്രാമിൽ 10 കോടി ഫോളോവേഴ്‌സുമായി മോഡി! ചരിത്രനേട്ടം.

സമൂഹമാധ്യമമായ ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള ലോകനേതാവായി ഇന്ത്യൻ പ്രധാനമന്ത്രി!.

ഈ (ഫെബ്രുവരി 26) വ്യാഴാഴ്ച്ചയാണ് പ്രധാനമന്ത്രിയുടെ ഇൻസ്റ്റാഗ്രാമിലെ ഫോളോവേഴ്‌സിന്റെ എണ്ണം 10 കോടി (100 മില്യൺ) എന്ന മാന്ത്രികസംഖ്യയിലെത്തിയത്.

2014 -ലിലാണ് നരേന്ദ്ര മോഡി ഇൻസ്റ്റാഗ്രാമിൽ ഔദ്യോഗിക അംഗത്വമെടുക്കുന്നത്.

ലോകത്തെ ഏറ്റവും പ്രമുഖരായ 5 നേതാക്കളുടെ ആകെ ഫോളോവേഴ്‌സിനേക്കാൾ കൂടുതലാണ് ഇൻസ്റ്റാഗ്രാമിലെ മോദിയുടെ വ്യക്തിഗത ഫോളോവേഴ്‌സിന്റെ എണ്ണം.

നിലവിൽ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് ഉള്ളതിനേക്കാൾ ഇരട്ടിയിലധികം ഫോളോവേഴ്‌സ് മോദിയ്ക്കുണ്ട്.

ഡൊണാൾഡ്ട്രംപ് – 43.2 മില്യൺ

ഇന്തോനേഷ്യൻ പ്രസിഡന്‍റ് പ്രബോവോ സുബിയാന്തോ -15 മില്യൺ

ബ്രസീൽ പ്രസിഡന്‍റ് ലുല ദ സിൽവ -14.4 മില്യൺ,

തുർക്കി പ്രസിഡന്റ് എർദോഗൻ – 11.6 മില്യൺ എന്നിങ്ങനെയാണ് ലോകത്തെ പ്രമുഖ നേതാക്കളുടെ ഇൻസ്റ്റാഗ്രാം വ്യക്‌തിഗത ഫോളോവേഴ്‌സിന്റെ എണ്ണം.

N4News

N4News

About Author

Please Login to Comment.

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.