Advt 1
Featured News India Politics Technology

ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്ക് വീണ്ടും താക്കീതുമായി മന്ത്രി അശ്വിനി വൈഷ്ണവ്

ഗൂഗിൾ, ഫേസ്ബുക് മുതലായ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ മാധ്യമങ്ങളും വാർത്താ ഏജൻസികളുമുൾപ്പെടെയുള്ള (Content Creators) ഉള്ളടക്ക സൃഷ്ട്ടാക്കളുമായി അർഹമായ വരുമാന വിഹിതം പങ്കിടണമെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അശ്വിനി വൈഷ്ണവ്.

ഡൽഹിയിൽ നടന്ന ഡിജിറ്റൽ ന്യൂസ് പബ്ലിഷേഴ്‌സ് അസോസിയേഷൻ (ഡിഎൻപിഎ) കോൺക്ലേവ് 2026 ൽ പങ്കെടുത്തുകൊണ്ട് സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യത്തിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളെ വീണ്ടും താക്കീത് നൽകിയത്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ സ്വമേധയാ ഇതിനു തയ്യാറാകുന്നില്ലെങ്കിൽ ഓസ്ട്രേലിയ ഉൾപ്പെടയുള്ള രാജ്യങ്ങൾ ഇക്കാര്യത്തിൽ സ്വീകരിച്ചതുപോലെയുള്ള നിയമനിർമാണം നടത്തേണ്ടിവരുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

യഥാർത്ഥ ഉള്ളടക്കത്തെയും ബൗദ്ധികസ്വത്തിനെയും മാനിച്ചുകൊണ്ടാണ് സമൂഹവികാസമുണ്ടായിട്ടുള്ളതെന്നും അർഹമായ പ്രതിഫലം യഥാർത്ഥ സൃഷ്ടാക്കൾക്ക് നിഷേധിക്കപ്പെടുകയാണെങ്കിൽ അത് ശാസ്ത്ര -സാഹിത്യമേഖലകളിലെ വളർച്ചയ്ക്ക് ദോഷകരമാകുമെന്നും മനുഷ്യ സമൂഹത്തിന്റെ മുമ്പോട്ടുള്ള പ്രയാണത്തെ ബാധിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ മാധ്യമങ്ങളിൽനിന്നുള്ള ഉള്ളടക്കം ഉപയോഗിക്കുന്നതിന് ന്യായമായ വരുമാനവിഹിതം പങ്കുവയ്ക്കണമെന്നത് ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റി (ഐഎൻഎസ് ) അടക്കമുള്ള സംഘടനകളുടെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു, വാർത്ത ലിങ്കുകളും വർത്താചുരുക്കങ്ങളും മാധ്യമങ്ങളിൽനിന്നും എടുത്തുപയോഗിച്ചുകൊണ്ട് കോടിക്കണക്കിനുരൂപ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്കും ഗൂഗിളും ഉൾപ്പെടെയുള്ളർ നേടുന്നു എന്നാൽ അതിന്റെ യഥാർഥ സൃഷ്ടാക്കളായ മാധ്യമങ്ങൾക്കോ വാർത്ത ഏജൻസികൾക്കോ അതിനു അർഹിക്കുന്ന വരുമാനവിഹിതം ലഭിക്കുന്നില്ല, ഇപ്രകാരം പ്രവർത്തിക്കുന്ന ഡിജിറ്റൽ പ്ലാറ്റ് ഫോമുകൾ തങ്ങളുടെ വരുമാന വിഹിതം പ്രസാധകരുമായി പങ്കുവയ്ക്കണമെന്ന നിയമം ഓസ്ട്രേലിയ ഏർപ്പെടുത്തിയിട്ടുണ്ട്.

പ്രസിദ്ധീകരിക്കുന്ന ഉള്ളടക്കത്തിന്റെ ഉത്തരവാദിത്തം പ്ലാറ്റ്ഫോമുകളേറ്റെടുക്കണമെന്നും ഉള്ളടക്കം പോസ്റ്റ്ചെയ്യുന്ന വ്യക്തിക്കു മാത്രമാണ്  അതിന്റെ ഉത്തരവാദിത്തമെന്ന സമീപനം മാറേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസിദ്ധീകരിക്കുന്ന ഉള്ളടക്കം മൂലം ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ കൂടി ഉത്തരവാദിയാകുന്ന സ്ഥിതിവിശേഷം ഒഴിവാക്കുവാക്കുന്നതിനായുള്ള ‘സേഫ് ഹാർബർ’ നിയമപരിരക്ഷയെക്കുറിച്ചായിരുന്നു വാർത്താവിതരണ മന്ത്രിയുടെ വിമർശനം.

 

N4News

N4News

About Author

Please Login to Comment.

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.