Advt 1
History Other Countries Politics Top News

ജറുസലേമിലെ യാദ് വാഷേം സ്മാരകം സന്ദർശിച്ച് പ്രധാനമന്ത്രി

രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി ജർമ്മനി നടത്തിയ വംശഹത്യയിൽ കൊല്ലപ്പെട്ട ദശലക്ഷക്കണക്കിന് ആളുകളുടെ സ്മരണാർത്ഥം സ്ഥാപിച്ചിട്ടുള്ള സ്മാരകമായ ജറുസലേമിലെ ഹോളോകോസ്റ്റ് മെമ്മോറിയൽ ‘യാദ് വാഷേം’ സ്മാരകം പ്രധാനമന്ത്രി സന്ദർശിച്ചു.

സന്ദർശന വേളയിൽ, ഹോളോകോസ്റ്റിലെ ഇരകളായ ആറ് ദശലക്ഷം ജൂതന്മാർക്ക്, പ്രധാനമന്ത്രി മോദി പുഷ്പചക്രം സമർപ്പിച്ചുകൊണ്ട് അവരുടെ സ്മരണകളെ ആദരിച്ചു.

2 ദിവസത്തെ സന്ദർശനത്തിനായി ഇസ്രായേലിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇസ്രായേൽ പ്രധാനമന്ത്രിയായ ബെഞ്ചമിൻ നെതന്യാഹുവിനൊപ്പമാണ് സ്മാരകം സന്ദർശിച്ചത്.

ലോകം മുഴുവൻ ജൂതന്മാർ ക്രൂരപീഡനങ്ങൾക്കിരയായി സമയത്തും ഇന്ത്യൻ നാഗരികത ജൂതരെ യാതൊരു വിവേചനങ്ങളും കൂടാതെ സ്വീകരിച്ചിരുന്നുവെന്ന് ഇസ്രായേൽ പാർലമെന്റിലെ പ്രസംഗവേളയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിരുന്നു.

 

N4News

N4News

About Author

Please Login to Comment.

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.