Advt 1
Featured News Nature Other Countries

അന്റാർട്ടിക്കയിൽ പക്ഷിപ്പനി പടരുന്നു, സ്ഥിതി അതിഗുരുതരം!

അന്റാർട്ടിക്കയിൽ പക്ഷിപ്പനി അതിവേഗത്തിൽ പടരുന്നു, നിലവിലെ അതിതീവ്ര വൈറസ് ബാധ പക്ഷികളുടെ കൂട്ടമരണത്തിനും അതുവഴി വംശനാശത്തിനും കരണമായേക്കാമെന്നു ഗവേഷകർ.

തണുത്തുറഞ്ഞുകിടക്കുന്ന ഈ ഭൂഖണ്ഡത്തിൽ മുൻവർഷങ്ങളിൽ പഠനങ്ങൾനടത്തിയിരുന്ന ഗവേഷകർ പക്ഷിപ്പനി പടരുന്നതിനെക്കുറിച്ചു സൂചനകൾ നല്കിയിട്ടുണ്ടായിരുന്നു.

2024 ഏപ്രിൽ മാസത്തിൽ സ്കുവാ എന്നപേരിലറിയപ്പെടുന്ന ധ്രുവ കടൽപ്പക്ഷികളിൽ ശാസ്ത്രജ്ഞർ വൈറസ് ബാധ കണ്ടെത്തിയിരുന്നു. അന്ന് സ്കുവാ ധ്രുവകടൽപക്ഷികളിൽ കണ്ടെത്തിയത് വൈറസിന്റെ അപകടകരമായൊരു (H5N1) വകഭേദമായിരുന്നു, ഇതിനെത്തുടർന്ന് വൈറസ് പകർച്ച മറ്റുജീവികളിലേക്കും വ്യാപിച്ചിരുന്നു. ഇപ്പോൾ ഏതാണ്ട് 900 കിലോമീറ്റർ തീരപ്രദേശത്ത് വൈറസ് കേസുകൾ കണ്ടെത്തിയിട്ടുണ്ട്.

യൂണിവേഴ്സിറ്റി ഓഫ് ചിലിയിലേയും ചിലിയൻ അന്റാർട്ടിക്ക് ഇൻസ്റ്റിറ്റ്യൂട്ടിലെയും (INACH) ശാസ്ത്രജ്ഞനായ വിക്ടർ നീര ഈ വൈറസ് ബാധയുടെ അതിവേഗത്തിലുള്ള പകർച്ചയെക്കുറിച്ചും ഉയർന്ന മരണനിരക്കിനെക്കുറിച്ചും ഇപ്പോൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അന്റാർട്ടിക്ക് കോർമോറന്റുകൾ, കെൽപ്പ് ഗളുകൾ, അഡെലി, ജെന്റൂ പെൻഗ്വിനുകൾ, അന്റാർട്ടിക്ക് രോമ സീലുകൾ എന്നിവയിൽ പുതിയ കേസുകൾ കണ്ടെത്തിയതായി സമീപകാല പഠനങ്ങൾ തെളിയിക്കുന്നു. അന്റാർട്ടിക്ക മേഖലയിലെ ഗവേഷകർക്ക് ചെന്നെത്താൻ സാധിക്കുന്ന മേഖലയിലെല്ലാം ഇപ്പോൾ വൈറസ് വ്യാപനം നടന്നിട്ടുണ്ടെന്നാണ് ഗവേഷകർ സൂചിപ്പിക്കുന്നത്.

അന്റാർട്ടിക്കയിൽ കോർമോറന്‍റുകൾ, സ്കുവകൾ തുടങ്ങിയ ജീവിവർഗ്ഗങ്ങളുടെ ആകെ എണ്ണം ഏകദേശം 20,000 മാത്രമാണ്, ഇത്തരത്തിൽ എണ്ണം വളരെക്കുറവായ ജീവിവർഗ്ഗങ്ങളിൽ വൈറസ് ബാധ പടർന്നാൽ അത് വൈറസ് അതിവ്യാപനത്തിലേക്കും വേഗത്തിൽ വംശനാശത്തിലേക്കും വഴിതെളിച്ചേക്കാം എന്നാണ് ജീവശാസ്ത്രജ്ഞനും ഗവേഷകനുമായ വിക്ടർ നീര അഭിപ്രായപ്പെട്ടിരിക്കുന്നത്.

2021-ൽ ലോകമെമ്പാടും വ്യാപിച്ച പക്ഷിപ്പനി അന്റാർട്ടിക്കയിലെത്തിയത് പെൻഗിനുകൾ വഴിയാണ്, അന്ന് ആയിരക്കണക്കിനു ഹംബോൾട്ട് പെൻഗ്വിനുകൾ ചിലിയിൽ മരണമടഞ്ഞിരുന്നു.

 

N4News

N4News

About Author

Please Login to Comment.

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.