Advt 1
Featured News Kerala Music

വേടൻ വിവാഹിതനാകുന്നു! ഇനി ജീവിതം നവമിയ്ക്കൊപ്പം.

താൻ വിവാഹിതാകുവാൻ പോകുന്നുവെന്ന് റാപ്പർ ഹിരൻ ദാസ് മുരളി .വരുന്ന ഫെബ്രുവരി 24 നു തൃശ്ശൂരിൽ വച്ചാണ് വിവാഹം.എഴുത്തുകാരിയായ നവമി ലതയാണ് വധു.

തദ്ദേശസ്വയംഭരണ ദിനാഘോഷങ്ങളുടെ ഭാഗമായി കേരളസർക്കാർ നടത്തിയ ഹാപ്പിനെസ്സ് ഫെസ്റ്റിവലിൽ വച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ആണ് വേടന്റെ വിവാഹത്തെക്കുറിച്ചു ആദ്യഅറിയിപ്പ് പുറത്തുവിട്ടത്.തുടർന്ന് തന്റെ വിവാഹക്കാര്യത്തെക്കുറിച്ചു വേടനും പ്രതികരിച്ചു.

ഹാപ്പിനെസ്സ് ഫെസ്റ്റിൽ പങ്കെടുക്കാനെത്തിയ വേടനെ എംവി ഗോവിന്ദൻ പൊന്നാടയണിച്ചുകൊണ്ട് സ്വീകരിച്ചു, തുടർന്നാണ് അദ്ദേഹം വേടന്റെ വിവാഹക്കാര്യം അറിയിച്ചത്.ഫെബ്രുവരി 24 നു രജിസ്റ്റർ വിവാഹം നടത്തുമെന്നും ലളിതമായ വിവാഹച്ചടങ്ങായിരിക്കുമെന്നും എല്ലാവരുടെയും അനുഗ്രഹമുണ്ടാകണമെന്നും വേടൻ പറഞ്ഞു.

മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിലെ “കുതന്ത്രം” സോങ്ങിന് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡ് വേടൻ നേടിയിരുന്നു,അന്നത്തെ പുരസ്‌കാര ചടങ്ങിന് നവമിയും എത്തിയിരുന്നു.

2025-ൽ പുറത്തിറങ്ങിയ മോനാലോവ വൻ തരംഗമായിരുന്നു. മോനാലോവ ഗാനം തന്റെ കാമുകിയ്ക്കുള്ള സമ്മാനമാണെന്നാണ് അന്ന് വേടൻ അഭിപ്രായപ്പെട്ടത്.

2220 ലെ വോയിസ് ഓഫ് വോയ്സിലെസ്സ് എന്ന ആൽബം ആണ് ആദ്യം ശ്രദ്ധ നേടുന്നത്,തുടർന്ന് ഭൂമി ഞാൻ വാഴുന്നിടം എന്ന സംഗീത ആൽബവും, ‘‘എണ്ണകറുപ്പിയേ’’ എന്ന ഗാനവുമെല്ലാം വലിയ തരംഗം തീർത്തിരുന്നു.

N4News

N4News

About Author

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.