നിയമസഭാ തെരെഞ്ഞെടുപ്പിനു മുന്നോടിയായുള്ള സ്ഥാനാർഥി സാധ്യതാ പട്ടിക ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്രത്തിനു കൈമാറി.
52 സീറ്റുകളിലേക്കുള്ള പേരുകളാണ് കൈമാറിയിട്ടുള്ളത്.ഒരാഴ്ചയ്ക്കുള്ളിൽ ഇതുസംബന്ധിച്ച അന്തിമതീരുമാനമുണ്ടാകുമെന്നു ബിജെപി സംസ്ഥാന നേതാക്കൾ സൂചിപ്പിച്ചിട്ടുണ്ട്.
ജയസാധ്യതയുള്ള എ ക്ലാസ് മണ്ഡലങ്ങളിൽ മുതിർന്ന നേതാക്കൾ ഇടംപിടിച്ചിട്ടുണ്ട്.എന്നാൽ ഇത്തവണ മത്സരിക്കാനില്ലെന്ന് സീനിയർ നേതാക്കളായ പി എസ് ശ്രീധരൻ പിള്ളയും കുമ്മനം രാജശേഖരനും നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
ആദ്യ ഘട്ടത്തിൽ എ ക്ലാസ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
നിലവിൽ ബിജെപ്പിക് ഏറ്റവും ജയസാധ്യത കല്പിക്കപ്പെടുന്ന നേമം മണ്ഡലത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ടുള്ളത്.
കഴക്കൂട്ടത്തു വി മുരളീധരൻ കാട്ടാക്കടയിൽ പി കെ കൃഷ്ണദാസ് വട്ടിയൂർകാവിൽ ആർ ശ്രീലേഖ/അല്ലെങ്കിൽ നടൻ കൃഷ്ണകുമാർ മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ എന്നീ പേരുകൾ പരിഗണനയിലുണ്ടെന്നാണ് വിവരം.
ശോഭ സുരേന്ദ്രന്റെ പേര് പാലക്കാട്ടും ആലപ്പുഴയിലും പരിഗണിക്കുന്നുണ്ട്.
എംടി രമേശിന്റെ പേര് തൃശൂർ കോഴിക്കോട് മണ്ഡലങ്ങളിൽ പരിഗണിക്കുന്നു.
മലമ്പുഴയിൽ സി കൃഷ്ണകുമാർ, കൊടുങ്ങല്ലൂരിൽ ബി ഗോപാലകൃഷ്ണൻ പാലായിൽ ഷോൺ ജോർജ് തിരുവല്ല മണ്ഡലത്തിൽ അനൂപ് ആന്റണി എന്നിവരും ചെങ്ങന്നൂർ മണ്ഡലത്തിൽ സന്ദീപ് വാചസ്പതിയുടെ പേരും സാധ്യതാപട്ടികയിൽ പരിഗണിക്കപ്പെടുന്നതായാണ് സൂചന.



