Advt 1
Featured News Kerala US News

ദാദാസാഹിബ് ഫാൽക്കെ അവാർഡ് ജേതാവായ മോഹൻലാലിനെ ചിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ശ്രീ ജോസ് മണക്കാട്ട് അഭിനന്ദിച്ചു.

ചിക്കാഗോ: ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ച മഹാനടൻ ശ്രീ മോഹൻലാലിനെ ചിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ശ്രീ ജോസ് മണക്കാട്ട് നേരിട്ട് സന്ദർശിച്ച് അഭിനന്ദിച്ചു. എറണാകുളത്തുള്ള മോഹൻലാലിന്റെ വസതിയിലെത്തിയാണ് അദ്ദേഹം ഈ ആദരവ് അറിയിച്ചത്.

നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിലൊന്നായ ചിക്കാഗോ മലയാളി അസോസിയേഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ശ്രീ ജോസ് മണക്കാട്ട് വിശദീകരിക്കുകയും സംഘടനയുടെ എല്ലാ അംഗങ്ങളുടെയും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും മോഹൻലാലിന് കൈമാറുകയും ചെയ്തു.

ചിക്കാഗോ മലയാളി സമൂഹത്തിന്റെ സ്‌നേഹവും അഭിമാനവും ഏറ്റുവാങ്ങിയ മോഹൻലാൽ, അസോസിയേഷന്റെ പ്രവർത്തനങ്ങളെ പ്രശംസിക്കുകയും സംഘടനയ്ക്ക് തന്റെ എല്ലാ ആശംസകളും അറിയിക്കുകയും ചെയ്തു.ഒരു മണിക്കൂറോളം നീണ്ട സൗഹൃദ സംഭാഷണത്തിൽ ,മോഹൻലാൽ നാളിതു വരെ മലയാള സിനിമയ്ക്കു നൽകിയ സംഭാവനകളെ ശ്രീ ജോസ് മണക്കാട്ട് പ്രകീർത്തിക്കുകയും അദ്ദേഹത്തിന് ഹൃദയപൂർവ്വമായ ആശംസകൾ അറിയിക്കുകയും ചെയ്തു. 

കൂടിക്കാഴ്ചയ്ക്ക് ശേഷം, അമേരിക്കയിലേക്ക് മോഹൻലാലിനെ ഔദ്യോഗികമായി ക്ഷണിച്ചതായി ശ്രീ ജോസ് മണക്കാട്ട് അറിയിച്ചു.ഈ സൗഹൃദപരമായ കൂടിക്കാഴ്ച മലയാളി സമൂഹത്തിനും ചലച്ചിത്രലോകത്തിനും ചിക്കാഗോ മലയാളി അസോസിയേഷനും ഒരുപോലെ അഭിമാനകരമായ ഒരു നിമിഷമായി മാറി.

N4 News

N4 News

About Author

Please Login to Comment.

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.