ഇറാനിൽ നടക്കുന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ അവിടെയുള്ള ഇന്ത്യൻ പൗരന്മാരെ തിരികെയെത്തിക്കുവാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയം നടപടികൾ പൂർത്തിയാക്കി.
വിദ്യാർത്ഥികളും വ്യാപാരികളും പ്രൊഫഷനലുകളുമുൾപ്പെടെ 9000 ത്തോളം ഇന്ത്യക്കാർ ഇറാനിലുണ്ടെന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്ക്.
ഒഴിപ്പിക്കാനുള്ളവരുടെ ആദ്യപട്ടിക പൂർത്തിയായെന്നും വിദ്യാർത്ഥികളുൾപ്പെടെ ആദ്യപട്ടികയിലുള്ളവരോട് തയ്യാറായിരിക്കുവാനും ഇന്ത്യൻ എംബസി നിർദ്ദേശിച്ചിട്ടുണ്ട്.
ഇറാനിൽ നിന്നുള്ള വിമാന സർവീസുകൾ നിർത്തിവച്ചിരിക്കുന്നതിനാൽ പ്രത്യേക വിമാനങ്ങളിൽ പൗരന്മാരെ ഒഴിപ്പിക്കാനാണ് ഇന്ത്യൻ നീക്കം.
ഇറാൻ വ്യോമമേഖല അടച്ചിരിക്കുന്നതിനാൽ മധ്യേഷ്യയിലേക്കും യുഎസ്സ് ഉൾപ്പെടെയുള്ള മറ്റു വിദേശരാജ്യങ്ങളിലേക്കും ഇന്ത്യയിൽനിന്ന് പുറപ്പെടുന്ന വിമാന സർവീസുകളിൽ യാത്രാതാമസം നേരിടുന്നുണ്ടെന്നു കമ്പനികൾ അറിയിച്ചു.
ഇറാൻ വിദേശകാര്യമന്ത്രിയോട് വിളിച്ചു സ്ഥിതിഗതികൾ ആരാഞ്ഞതായും അടിയന്തിര ഇടപെടലിന് ഇന്ത്യ സജ്ജമാണെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ പറഞ്ഞു.
ഇറാൻ അധികൃതരുമായി ബന്ധപെട്ടു വീണ്ടും സ്ഥിതിഗതികൾ വിലയിരുത്തിയതിനു ശേഷമാകും ഇന്ത്യ ഒഴിപ്പിക്കൽ ആരംഭിക്കുക.



