Advt 1
Food Health Lifestyle

അമിതമായ ഗ്യാസും നെഞ്ചെരിച്ചിലും മലബന്ധവും അലട്ടുന്നുണ്ടോ?കുടലിലെ ചീത്ത ബാക്റ്റീരിയകളാവാം വില്ലൻ!

ദഹനക്കുറവും, ഗ്യാസും, നെഞ്ചെരിച്ചിലും, മലബന്ധവും കാരണം വിഷമിക്കുന്ന ആളാണോ നിങ്ങൾ…?

കുടലിലെ ചീത്ത ബാക്ടീരിയ ആകാം ഇതിനു കാരണം. നമ്മുടെ ശരീരത്തിലെ രണ്ടാം ബ്രെയിൻ എന്നാണ് കുടൽ അറിയപ്പെടുന്നത്. കുടലിലെ നല്ല ബാക്ടീരിയ ശരീരത്തിലെ പല പ്രവർത്തനങ്ങളേയും നിയന്ത്രിക്കുന്നു.

ആഹാരത്തെ ദഹിപ്പിക്കുക, വിറ്റാമിനുകളും പോഷകങ്ങളും അബ്സോർബ് ചെയുവാൻ കുടലിനെ സഹായിക്കുക, ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുക, കുടലിന്റെ ഉൾഭാഗത്തെ ആരോഗ്യപരമായി സൂക്ഷിക്കുക, നല്ല മൂഡിനും ഉറക്കത്തിനും സഹായിക്കുക എന്നിവ വഴി കുടലിലെ നല്ല ബാക്ടീരിയ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ സഹായിക്കുന്നു.

കുടലിൽ നല്ല ബാക്റ്റീരിയയുടെ അളവിനേക്കാൾ കൂടുതൽ ചീത്ത ബാക്ടീരിയയുടെ അളവ് വർധിച്ചാൽ അത് ഒരുപാട് അസുഖകൾക്ക് കാരണമാകുന്നു. അമിതമായ ഗ്യാസ്, നെഞ്ചെരിച്ചിൽ, മലബന്ധം, വയറു വേദന, ദഹന കുറവ്, ക്ഷീണം, മൂഡ് സ്വിങ്ങ്സ് , ഉറക്കക്കുറവ്, ശരീരഭാരം കൂടുകയോ കുറയുകയോ ചെയുക, ഇങ്ങനെ ഒരുപാട് ബുദ്ധിമുട്ടുകൾ കുടലിലെ ചീത്ത ബാക്ടീരിയ സൃഷ്ടിക്കാം.

പരിഹാരങ്ങൾ

1) പ്രോബയോട്ടിക് അടങ്ങിയ ആഹാരങ്ങൾ ഭക്ഷണത്തിൽ ഉൾപെടുത്തുക.

തൈര് (യോഗർട്ട് ), പഴങ്കഞ്ഞി,അച്ചാർ, ഉപ്പിലിട്ട പച്ചക്കറികൾ, ബട്ടർ മിൽക്ക്, ഇഡലി, ദോശ എന്നിവയിൽ ധാരാളം പ്രോബയോട്ടിക്കുകൾ അടങ്ങിയിട്ടുണ്ട്. ഇവ എല്ലാദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുകവഴി കുടലിലെ നല്ല ബാക്റ്റീരിയയുടെ അളവ് വർദ്ധിപ്പിക്കാം.

2) അരോഗ്യകരമല്ലാത്ത ആഹാരശീലങ്ങൾ ഒഴിവാക്കുക.

അമിതമായ പഞ്ചസാര അടങ്ങിയ ആഹാരപദാർത്ഥങ്ങൾ, റെഡ് മീറ്റ്, പ്രോസെസ്സഡ് ഫുഡ്, ചീത്ത കൊഴുപ്പുകൾ അടങ്ങിയ ആഹാരം എന്നിവ ഒഴിവാക്കുന്ന വഴി കുടലിലെ ചീത്ത ബാക്റ്റീരിയ ഉണ്ടാകുന്നത് തടയാം.

3) നാരുകൾ അടങ്ങിയ ആഹാരങ്ങൾ കഴിക്കുക.

പഴങ്ങൾ, പച്ചക്കറികൾ, നട്സ് എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് കുടലിലെ നല്ല ബാക്റ്റീരിയയുടെ അളവ് വർധിപ്പിക്കുന്നു.

4) പ്രകൃതിദത്ത ആന്റിമൈക്രോബിയൽ ആഹാരങ്ങൾ കഴിക്കുക.

വെളുത്തുള്ളി, ഇഞ്ചി, മഞ്ഞൾ എന്നിവ അടങ്ങിയ ആഹാരങ്ങൾ കുടലിലെ ചീത്ത ബാക്റ്റീരിയയുടെ അളവ് കുറയ്ക്കുന്നു.

5) പോളിഫെനോൾ അടങ്ങിയ ആഹാരങ്ങൾ കഴിക്കുക.

ഡാർക്ക് ചോക്ലേറ്റ്, ബെറിസ് എന്നിവ കുടലിലെ നല്ല ബാക്റ്റീരിയയുടെ ഉല്പാദനത്തിന് സഹായിക്കുന്നു.

6) ടെൻഷൻ, സ്ട്രെസ് എന്നിവ കുറയ്ക്കുക.

മെഡിറ്റേഷൻ, യോഗ, നല്ല ഉറക്കം എന്നിവ ശീലമാക്കുന്നത് ടെൻഷനും സ്‌ട്രെസും കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഇവ കുടലിന്റെ ആരോഗ്യത്തിന് വളരെ സഹായകരമാണ്.

7) ആന്റിബയോട്ടിക്ക് മരുന്നുകൾ കുറയ്ക്കുക.

ആന്റിബയോട്ടിക്ക് മരുന്നുകൾ കുടലിലെ നല്ല ബാക്റ്റീരിയയുടെ നാശത്തിന് കാരണമാകുന്നു. ആന്റിബയോട്ടിക്ക് മരുന്നുകൾ ഡോക്ടറിന്റെ നിർദേശപ്രേകാരം മാത്രം കഴിക്കുക.


N4 News

N4 News

About Author

Please Login to Comment.

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.