Advt 1
Health Lifestyle Technology

പതിനാറ് വയസ്സിനു താഴെയുള്ള കുട്ടികൾക്ക് ഓസ്ട്രേലിയയിൽ സോഷ്യൽ മീഡിയ വിലക്ക്!

പതിനാറ് വയസ്സിനു താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനേർപ്പെടുത്തിയ വിലക്ക് ഓസ്‌ട്രേലിയയിൽ ഡിസംബർ 10-ബുധനാഴ്ച മുതൽ നിലവില്‍ വന്നു.

ഇതോടെ പതിനാറ് വയസ്സിനു താഴെയുള്ള കുട്ടികളെ സോഷ്യല്‍ മീഡിയയില്‍ നിന്ന് വിലക്കുന്ന ആദ്യ രാജ്യമായി ഓസ്‌ട്രേലിയ മാറി.

അഭിമാനകരമായ ദിനം എന്നാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് ഇതിനെക്കുറിച്ചു വിശേഷിപ്പിച്ചത്.

ഇതോടെ ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം, ത്രെഡ്‌സ്, എക്സ്, യൂട്യൂബ്, സ്‌നാപ്ചാറ്റ്, റെഡ്ഡിറ്റ്, ടിക് ടോക് തുടങ്ങി പ്രമുഖ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ദശലക്ഷക്കണക്കിന് കുട്ടികളുടെ അക്കൗണ്ടുകളാണ് ഒറ്റയടിക്ക് ബ്ലോക്ക് ചെയ്യപെട്ടത്.

Online Safety Amendment (social media Minimum Age) Bill 2024 എന്ന പേരിലുള്ള ഒരു പുതിയ നിയമം 2024 നവംബർ 28-ന് ഓസ്ട്രേലിയ പാസാക്കിയിരുന്നു. ഈ നിയമമാണ് 2025 ഡിസംബർ 10-ന് പ്രാബല്യത്തിൽ വന്നത്.

N4News

N4News

About Author

Please Login to Comment.

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.