Advt 1
Kerala Politics Top Trending

തദ്ദേശ തിരഞ്ഞെടുപ്പ് സമഗ്രചിത്രം : യുഡിഎഫിന് മുന്നേറ്റം…എൽഡിഎഫിന് തിരിച്ചടി നേട്ടം കൊയ്ത് എൻഡിഎ.

2026ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനൽ പോരാട്ടമെന്നു വിശേഷിക്കപ്പെട്ട തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ എൽഡിഎഫിന് തിരിച്ചടി.

കോർപറേഷന്‍, മുനിസിപ്പാലിറ്റി, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫ് ആധിപത്യം നേടി.

ആറ് കോർപ്പറേഷനുകളിൽ നാല്. നഗരസഭകളിൽ 54. ബ്ലോക്ക് പഞ്ചായത്തുകളിൽ 78. ഗ്രാമപഞ്ചായത്തുകളിൽ 504 എന്നിങ്ങനെയാണ് യുഡിഎഫ് മുന്നേറിയത്.

ജില്ലാ പഞ്ചായത്തിൽ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്.

തിരുവനന്തപുരം കോർപറേഷൻ നേടി എൻഡിഎ ചരിത്രനേട്ടം സൃഷ്ടിച്ചു.

കഴിഞ്ഞ തവണ 5 കോർപറേഷനുകൾ ഭരിച്ച എൽഡിഎഫിന് ഇത്തവണ കോഴിക്കോട്ട് മാത്രമാണ് ഏറ്റവും വലിയ കക്ഷി ആവാനായത്, എന്നാൽ അവിടെ ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചിട്ടില്ല. 

N4News

N4News

About Author

Please Login to Comment.

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.