Advt 1
India Kerala Politics Top News

കേന്ദ്ര വിവരാവകാശ കമ്മീഷണറായി പി ആർ രമേശ് നിയമിതനായി.

ഓപ്പൺ മാഗസിൻ മാനേജിങ് എഡിറ്ററായ പി ആർ രമേശ് സെൻട്രൽ ഇൻഫർമേഷൻ കമ്മീഷണറായി നിയമിതനായി.

ഈ പദവിയിലെത്തുന്ന ആദ്യ മലയാളി കൂടിയാണ് ഇദ്ദേഹം.

തിരുവല്ല മണ്ണൻകരച്ചിറയിൽ പുത്തൂർ കുടുംബാംഗമാണ്. അച്ഛൻ പരേതനായ പ്രൊഫ പി രാമദാസ് ( എൻ എസ് എസ് കോളേജ് ), അമ്മ പരേതയായ അമ്മുണ്ണികുട്ടി അമ്മ (എൻ എസ് എസ് ട്രെയിനിങ് സ്കൂൾ ഹെഡ്മിസ്ട്രസ്).

ഇക്കണോമിക് ടൈംസ് നാഷണൽ പൊളിറ്റിക്കൽ എഡിറ്റർ ആയിരുന്ന അദ്ദേഹത്തിന് പ്രേം ഭാട്ടിയ, റെഡ് ഇങ്ക് അവാർഡുകളും ലഭിച്ചിട്ടുണ്ട് .

ഭാര്യ ഭാര്തി ജെയ്ൻ ടൈംസ് ഓഫ് ഇന്ത്യയിൽ സീനിയർ എഡിറ്റർ ആണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത്ഷാ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർ അടങ്ങിയ സമിതിയാണ് കേന്ദ്ര വിവരാവകാശ കമ്മീഷണർ (സി.ഐ.സി) സ്ഥാനത്തേക്കുള്ള തെരെഞ്ഞടുപ്പു നടത്തുന്നത്.

N4News

N4News

About Author

Please Login to Comment.

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.