ഇന്ത്യ-ഒമാൻ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒമാൻ സന്ദർശിക്കും.
ഈ മാസം (ഡിസംബര്‍) 15 മുതല്‍ 18 വരെ നീണ്ടുനില്‍ക്കുന്ന പശ്ചിമേഷ്യ സന്ദര്‍ശന വേളയില്‍ 17, 18 തീയതികളിലാകും മോഡി ഒമാൻ സന്ദർശിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഒമാനുമായുള്ള ഇന്ത്യയുടെ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്താനാണു നീക്കം.പ്രധാനമന്ത്രിയായതിനുശേഷം ഇത് രണ്ടാം തവണയാണു ഒമാൻ സന്ദർശിക്കുന്നത്.
ഗള്‍ഫ് മേഖലയിലെ പ്രധാന പങ്കാളികളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.



