Advt 1
India Nature Top News Travel

മനംമയക്കുന്ന പിങ്ക് വസന്തം!..മഹാരാഷ്ട്രയിൽ ഫ്ലമിംഗോ സീസൺ ആരംഭിച്ചു

പിങ്ക് നിറമാണ് ഫ്ലമിംഗോകളുടെ പ്രധാന ആകർഷണം!

ഫ്ലമിംഗോകളുടെ ആഹാരമായ നീല-പച്ച ആൽഗകളിലും ചെമ്മീനുകളിലുമുള്ള കരോട്ടിനോയിഡുകൾ എന്ന വർണ്ണവസ്തുക്കളാണ് തൂവലുകൾക്ക് ഈ പിങ്ക് നിറം നൽകുന്നത്.വലിയ കൂട്ടങ്ങളായി തണ്ണീർത്തടങ്ങളിലും ഉപ്പുരസമുള്ള തടാകങ്ങളിലും ഫ്ളമിംഗോകളെ കാണാൻ കഴിയും.

ഇറാൻ, അഫ്ഗാനിസ്ഥാൻ, മറ്റ് മധ്യേഷ്യൻ രാജ്യങ്ങളിൽ നിന്ന് വരുന്ന ഗ്രേറ്റർ ഫ്ലമിംഗോകൾ, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും യൂറോപ്പിന്റെ ചില ഭാഗങ്ങളിൽ നിന്നും എത്തുന്ന ലെസ്സർ ഫ്ലമിംഗോകൾ എന്നിവയാണ് തണുപ്പുകാലത്ത് ദേശാടനം ചെയ്ത് ഇന്ത്യയില്‍ വിരുന്നെത്തുന്ന രണ്ടു തരം ഫ്ളമിംഗോകൾ.

ഇവയുടെ എണ്ണം ഏറ്റവും കൂടുതൽ കാണപ്പെടുന്നത് ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ്.കാലാവസ്ഥാ വ്യതിയാനങ്ങളോ മഴയുടെ ലഭ്യതക്കുറവോ ഇവയുടെ വരവിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാക്കാറുണ്ട്.ഈ വർഷം മഴ വൈകിയതിനാൽ ഫ്ലമിംഗോകളുടെ വരവിനും അൽപ്പം താമസമുണ്ടായി.

ഫ്ലമിംഗോ സീസൺ നവംബർ മുതൽ മേയ് വരെ നീണ്ടുനിൽക്കും.

1 താനെ ക്രീക്ക് ഫ്ലമിംഗോ സാങ്ച്വറി

2 സേവ്‌രി മഡ്ഫ്ലാറ്റ്‌സ് 

3 ഭണ്ഡൂപ് പമ്പിങ് സ്റ്റേഷൻ 

4 ഡിപിഎസ് ഫ്ലമിംഗോ ലേക്ക്

5 കരവേ ഫ്ലമിംഗോ പോയിന്റ് 

6 ഭിഗ്വാൻ ഉജനി ഡാം ബാക്ക്‌വാട്ടേഴ്‌സ്

7 കർണാല പക്ഷി സങ്കേതം 

8 നന്ദൂർ മധ്മേശ്വർ പക്ഷി സങ്കേതം

എന്നിവയാണ് മഹാരാഷ്ട്രയില്‍ ഫ്ലമിംഗോകളെ കാണാന്‍ പറ്റുന്ന പ്രധാന ഇടങ്ങള്‍…

ഫ്ലമിംഗോ ഫെറീസ് നവി മുംബൈയിലെ ബേലാപ്പൂർ ജെട്ടിയിൽ നിന്ന് 2 മണിക്കൂർവരെ നീളുന്ന ഫ്ലാമിങ്ങോ ടൂറുകൾ സംഘടിപ്പിക്കുന്നുണ്ട്.

ഫ്ലമിംഗോ കാഴ്ചകളും കണ്ടൽക്കാടുകളുടെ സൗന്ദര്യവുംആസ്വദിച്ചുകൊണ്ട് ഇവിടെ ബോട്ട് യാത്ര നടത്താവുന്നതാണ്.

ഇന്ത്യയിൽ ഫ്ലമിംഗോകളെ കാണാൻ സാധിക്കുന്ന മറ്റു പ്രധാന സ്ഥലങ്ങൾ….

ഗുജറാത്തിലെ കച്ച് റാൻ,തമിഴ്‌നാട്ടിലെ വേദന്താംഗൽ പക്ഷിസങ്കേതം,ആന്ധ്രാപ്രദേശിലെ പുലിക്കാട്ട് തടാകം,ഒഡീഷയിലെ ചിൽക്ക തടാകം എന്നിവയാണ്.

ഇവിടങ്ങളിൽ ദേശാടന സമയത്ത് ഫ്ലമിംഗോകൾ സ്ഥിരമായി എത്താറുണ്ട്…

N4News

N4News

About Author

Please Login to Comment.

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.