2026ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനൽ പോരാട്ടമെന്നു വിശേഷിക്കപ്പെട്ട തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ എൽഡിഎഫിന് തിരിച്ചടി.
കോർപറേഷന്, മുനിസിപ്പാലിറ്റി, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫ് ആധിപത്യം നേടി.
ആറ് കോർപ്പറേഷനുകളിൽ നാല്. നഗരസഭകളിൽ 54. ബ്ലോക്ക് പഞ്ചായത്തുകളിൽ 78. ഗ്രാമപഞ്ചായത്തുകളിൽ 504 എന്നിങ്ങനെയാണ് യുഡിഎഫ് മുന്നേറിയത്.
ജില്ലാ പഞ്ചായത്തിൽ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്.
തിരുവനന്തപുരം കോർപറേഷൻ നേടി എൻഡിഎ ചരിത്രനേട്ടം സൃഷ്ടിച്ചു.
കഴിഞ്ഞ തവണ 5 കോർപറേഷനുകൾ ഭരിച്ച എൽഡിഎഫിന് ഇത്തവണ കോഴിക്കോട്ട് മാത്രമാണ് ഏറ്റവും വലിയ കക്ഷി ആവാനായത്, എന്നാൽ അവിടെ ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചിട്ടില്ല.



