Advt 1
Technology Top News US News

അത്യാധുനിക യുദ്ധവിമാനങ്ങൾ ദക്ഷിണ ചൈനാ കടലിന്റെ അടിത്തട്ടിൽ നിന്ന് യുഎസ് നേവി വീണ്ടെടുത്തു.

അമേരിക്കയുടെ അഭിമാനമായ രണ്ട് യുദ്ധവിമാനങ്ങൾ ഒക്ടോബർ 26-നായിരുന്നു ചൈനാ കടലിൽ പതിച്ചത്.

യുഎസ്എസ് നിമിത്സ് (USS Nimitz) എന്ന ന്യൂക്ലിയർ പവേഡ് വിമാനവാഹിനിക്കപ്പലിൽ നിന്ന് പറന്നുയർന്ന എംഎച്ച്-60 സീ ഹോക്ക് : ‘ബാറ്റിൽ ക്യാറ്റ്സ്’ സ്ക്വാഡ്രന്റെ ഭാഗമായ ഹെലികോപ്റ്റർ,എഫ്/എ-18 സൂപ്പർ ഹോർണറ്റ് : ‘ഫൈറ്റിങ് റെഡ്കോക്ക്സ്’ സ്ക്വാഡ്രന്റെ ഭാഗമായ പോർവിമാനം ഇവ രണ്ടുമായിരുന്നു ദക്ഷിണ ചൈന കടലിൽ തകർന്നു വീണത്.

ദക്ഷിണ ചൈന കടലിനു മേൽ ചൈന അവകാശവാദം ഉന്നയിക്കുന്ന ഈ സമയത്ത് തകർന്നുവീണ വിമാനങ്ങളുടെ അവശിഷ്ടങ്ങൾ ചൈനീസ് നേവിയുടെ കയ്യിലെത്തിയാൽ അവർ അമേരിക്കൻ സാങ്കേതികവിദ്യ ചോർത്തി ഉപയോഗിക്കുമെന്ന ആശങ്കയുടെ പശ്ചാത്തലത്തിലായിരുന്നു യുഎസ് പസഫിക്ക് കമാൻഡ് റിക്കവറി ഓപ്പറേഷൻ നടത്തിയത്.

ഒരേ യുദ്ധക്കപ്പലിൽ നിന്നും പറന്നുപൊങ്ങിയ വിമാനങ്ങൾ എങ്ങനെ ഒരേ സമയത്ത് ചൈനാ കടലിൽ പതിച്ചുവെന്നത് ഇപ്പോഴും ദുരൂഹമായി തുടരുന്നു.

N4News

N4News

About Author

Please Login to Comment.

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.