Advt 1
Crime Kerala Top News

മലയാറ്റൂർ ചിത്രപ്രിയ കൊലപാതകം: ആൺ സുഹൃത്ത് കുറ്റം സമ്മതിച്ചു.

മലയാറ്റൂരിൽ കൊല്ലപ്പെട്ട ചിത്രപ്രിയയുടെ മരണം കൊലപാതകമാണെന്ന് പോലീസ് ചോദ്യം ചെയ്യലിൽ സുഹൃത്ത് അലൻ സമ്മതിച്ചു.കൃത്യം നടത്തിയപ്പോൾ താൻ മദ്യലഹരിയിയിരുന്നുവെന്ന് അലൻ പോലീസിന് മൊഴി നൽകി.

വീടിനു ഒരു കിലോമീറ്റർ അകലെയുള്ള ഒഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. പറമ്പിൽ നിന്നും കണ്ടെടുത്ത മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടായിരുന്നു.ചിത്രപ്രിയയുടെ തലയ്ക്കു പിന്നിൽ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ മനസ്സിലാവുകയും അതുകൊണ്ടുതന്നെ സംഭവം കൊലപാതകമാണെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിച്ചേരുകയും ചെയ്തിരുന്നു.

മദ്യലഹരിയിൽ ചിത്രപ്രിയയുമായി വഴക്കുണ്ടാവുകയും ആ സമയത്ത് താൻ കല്ലുകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അലൻ പോലീസിനോട് പറഞ്ഞത്.

ശനിയാഴ്ച മുതൽ ചിത്രപ്രിയയെ കാണാനില്ലെന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ചിത്രപ്രിയ അലനോടൊപ്പം ബൈക്കിൽ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞദിവസം പോലീസിന് ലഭിച്ചിരുന്നു.

19 കാരിയായ ചിത്രപ്രിയ ബാംഗ്ലൂരിൽ ഏവിയേഷൻ ബിരുദവിദ്യാർഥിനിയായിരുന്നു.

N4News

N4News

About Author

Please Login to Comment.

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.