Advt 1
India Top News

ഇൻഡിഗോ പ്രതിസന്ധി തുടരുന്നു.

ഇൻഡിഗോ എയർലൈൻസ് വിമാന സർവീസുകൾ റദ്ദാക്കിയതോടെ യാത്രക്കാർ വലയുന്നു. തുടർച്ചയായി നാലാം ദിവസമാണ് ഇൻഡിഗോ സർവീസ് തടസ്സപ്പെട്ടിരിക്കുന്നത്.അടിയന്തര യാത്രകൾക്കായി എയർപോർട്ടിൽ എത്തുന്നവർക്ക് പോലും മണിക്കൂറുകൾ കാത്തിരിക്കേണ്ടി വരുന്നതിനാൽ ഇന്നലെയും ഇന്നുമായി യാത്രക്കാരുടെ കടുത്ത പ്രതിഷേധമാണ് വിമാനത്താവളങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നത്.

സാങ്കേതിക പ്രശ്നങ്ങളും എയർലൈൻ ജീവനക്കാരുടെ കുറവും എയർലൈൻ മാനേജ്മെന്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ആണ് പ്രതിസന്ധിക്ക് കാരണം.

പ്രതിസന്ധി പരിഹരിക്കുന്നതിനായി വിമാന ഡ്യൂട്ടി- സമയ നിയന്ത്രണ ചട്ടങ്ങളിൽ വ്യോമയാന മന്ത്രാലയം ഇളവുകൾ നൽകിയിട്ടുണ്ട്. ഇൻഡിഗോ-പ്രതിസന്ധി മുതലെടുത്ത് മറ്റു വിമാനകമ്പനികൾ യാത്രക്കാരെ ചൂഷണം ചെയ്യുന്നുണ്ട്.

വിമാനസർവീസ് പ്രതിസന്ധിക്ക് കാരണക്കാരായവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചതോടുകൂടി വ്യോമയാന മന്ത്രാലയം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ മാസം 15ന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.

N4 News

N4 News

About Author

Please Login to Comment.

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.