Advt 1
Global News Top News Top Trending US News

അണ്വായുധത്തേക്കാൾ പ്രഹരശേഷി, ഹോർമുസ് കാർഡ് ഇറക്കി കളിച്ച് ഇറാൻ!

തന്ത്രപ്രധാന മേഖലയായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണാധികാരത്തിലൂടെ ഇറാൻ വൻ വിലപേശൽ ശക്തിയായി മാറിക്കഴിഞ്ഞുവെന്ന് യുഎസ് രഹസ്യാന്വേഷണ ഏജൻസികളുടെ നിരീക്ഷണം. ആഗോള എണ്ണവിപണിയേയും ഊർജ്ജവിതരണത്തേയും പ്രതിസന്ധിയിലേക്ക് നയിക്കുവാൻ തക്ക കെൽപ്പുള്ള ഒന്നായി, അണ്വായുധത്തേക്കാൾ പ്രഹരശേഷിയുള്ള ആയുധമായി ഇതിനെ വിലയിരുത്തുകയാണ് നയതന്ത്രജ്ഞർ.

ഡ്രോൺ, മിസ്സൈൽ പ്രഹരശേഷിക്കു പുറമെ തന്ത്രപ്രധാന മേഖലയായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണശക്തിയും കൂടിച്ചേർന്നപ്പോഴാണ് ഇറാൻ വൻ സൈനിക സാമ്പത്തിക ശക്തികളെപ്പോലും ചർച്ചയിലേക്ക് കൊണ്ടുവരാനുള്ള വിലപേശൽ ശക്തി നേടിയതെന്നാണ് നിഗമനം.

ഈ വരുന്ന ജൂൺ 19 ന് സ്വിറ്റ്സർലാന്റിലെ ജനീവയിൽ വച്ച് ഇറാനും യുഎസും തമ്മിൽ യുദ്ധമവസാനിപ്പിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പിടുമെന്നാണ് റിപ്പോർട്ടുകൾ.

 

N4News

N4News

About Author

Please Login to Comment.

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.