Advt 1
Crime India Kerala Politics

NIA കേസിൽ ഒളിവിലായിരുന്ന പ്രതി കീഴടങ്ങി!

എൻഐഎ കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതി കൊച്ചി NIA കോടതിയിൽ കീഴടങ്ങി. പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ടു NIA കേസിൽ പ്രതിയായതിനെത്തുടർന്ന് ഒളിവിലായിരുന്ന ആലങ്ങാട് നീറിക്കോട് പുളിക്കപ്പറമ്പിൽവീട്ടിൽ മുഹമ്മദ് യാസർ അറാഫാത് ആണ് കീഴടങ്ങിയത്. പ്രതിയെക്കുറിച്ചു വിവരം നൽകുന്നവർക്ക് എൻഐ എ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. അതേസമയം പിഎഫ്ഐ കേസിലെ രണ്ടാമത്തെ പ്രതിയായ കരമന അഷറഫ് മൗലവിയുടെ ജാമ്യാപേക്ഷ എൻഐഎ കോടതി തള്ളിക്കളയുകയും ചെയ്തു.

മലപ്പുറം വളാഞ്ചേരി കാട്ടിപ്പരുത്തി പുല്ലാനിക്കാട്ടുവീട്ടിൽ പി മൊയ്തീൻകുട്ടി യുഎയിൽ നിന്നും മടങ്ങിവരുന്ന വേളയിൽ കൊച്ചി വിമാനത്താവളത്തിൽവച്ചു അറസ്റ്റിലായിരുന്നു, തുടർന്നാണ് എൻഐഎ കോടതിയിൽ മുഹമ്മദ് യാസർ അറഫത്ത് കീഴടങ്ങിയത്. പിഎഫ്ഐ യുടെ ആയുധപരിശീലനസംഘത്തിന്റെ നേതാവായിരുന്നു മൊയ്തീൻകുട്ടി.

NIA കേരളത്തിൽ രജിസ്റ്റർ ചെയ്തിരുന്ന കേസുകളിൽ പ്രതിയാക്കപ്പെട്ട പലരും ഒളിവിൽ പോയിരുന്നു,ഇവരെ കുറിച്ച് മതിയായ വിവരം നൽകുന്നവർക്ക് പാരിതോഷികങ്ങളും NIA പ്രഖ്യാപിച്ചിരുന്നു. അന്വേഷം വിദേശത്തേക്കും വ്യാപിപ്പിക്കുവാൻ NIA ഒരുങ്ങുന്ന വേളയിലാണ് കഴിഞ്ഞ ദിവസം മൊയ്തീന്കുട്ടിയും പിന്നീട് യാസർ അറഫാത്തും കസ്റ്റഡിയിലാവുന്നത്.

2022 സെപ്റ്റംബറിലാണ് എൻഐഎ കേസ് രജിസ്റ്റർ ചെയ്തത്, പ്രസ്തുത കേസിൽപ്പെട്ട നാലുപേർകൂടി ഇനി പിടിയിലാവേണ്ടതുണ്ട്.

N4News

N4News

About Author

Please Login to Comment.

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.