Advt 1
Kerala Politics Top News

അഖിൽ മാരാർ ട്വൻറ്റി-20 യിൽ, NDA സ്ഥാനാർത്ഥിയായി കൊട്ടാരക്കരയിൽ!

ബിഗ് ബോസ് താരവും സംവിധായകനുമായ അഖിൽ മാരാർ ട്വൻറ്റി-20-യിൽ. ട്വൻറ്റി-20 കോ ഓർഡിനേറ്റർ സാബു എം ജേക്കബ് കൊച്ചിയിൽ വച്ച് സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ വച്ച് അഖിലിന് ട്വൻറ്റി-20 ഔദ്യോഗിക അംഗത്വം നൽകി

വാർത്താസമ്മേളത്തിൽവച്ചുതന്നെ അഖിൽ മാരാരുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട പ്രഖ്യാപനമുണ്ടാകുമെന്ന സൂചനയുണ്ടായിരുന്നു. എന്നാൽ ഏത് മണ്ഡലത്തിൽ മത്സരിക്കണമെന്നുള്ളത് NDA മുന്നണി യോഗത്തിനു ശേഷം തീരുമാനിക്കും എന്ന് ഇരുവരും പറഞ്ഞു.

നേരത്തെ അഖിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാകുമെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നുവെങ്കിലും സ്ഥാനാർത്ഥിത്വത്തെക്കുറിച്ചുള്ള സ്ഥിരീകരണം കോൺഗ്രസ്സിൽനിന്നും വൈകിയതിനെത്തുടർന്നാണ് ട്വൻറ്റി-20യുടെ ക്ഷണം സ്വീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ. NDA സ്ഥാനാർത്ഥിയായി അഖിൽ കൊട്ടാരക്കരയിൽനിന്നും ജനവിധി തേടുമെന്നാണ് സൂചനകളുള്ളത്..

N4News

N4News

About Author

Please Login to Comment.

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.