ഇസ്രായേലിലെ പ്രതിരോധനിർമ്മാണ കമ്പനിയായ ഇസ്രായേൽ എയ്‌റോസ്പേസ് ഇൻഡസ്ട്രീസ് ഇന്ത്യൻ പ്രതിരോധ കമ്പനിയായ ഡിസിഎക്സ് സിസ്റ്റംസ് ലിമിറ്റഡുമായി ചേർന്നുകൊണ്ട് തമിഴ്‌നാട് കൃഷ്ണഗിരി ജില്ലയിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ ഒരു റഡാർ നിർമാണ യൂണിറ്റ് സ്ഥാപിക്കുമെന്ന് റിപ്പോർട്ടുകൾ.
ഇരു കമ്പനികളുടേയും സംയുക്ത സംരംഭമായ എൽടിഎക്സ് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡിനു കീഴിൽ പദ്ധതി 2027 ഏപ്രിലോടുകൂടി പൂർണതോതിൽ പ്രവർത്തനസജ്ജമാകുമെന്നാണ് വിവരം.
അത്യാധുനിക ആയുധങ്ങൾക്കും സാങ്കേതികവിദ്യയ്ക്കും വിദേശരാജ്യങ്ങളെ ആശ്രയിക്കുന്ന പരമ്പരാഗത ശീലങ്ങളിൽ നിന്നും വ്യത്യസ്തമായി സംയുക്ത സംരംഭങ്ങളിലൂടെയും, ആഭ്യന്തര ഉല്പാദനത്തിലൂടെയും “മേക്ക് ഇൻ ഇന്ത്യ” എന്ന നയത്തിലേക്കുള്ള, പ്രതിരോധ മേഖലയിലെ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തിലേക്കുള്ള നിർണായക ചുവടുവയ്പ്പായി ഈ സംയുക്ത സംരംഭം മാറുമെന്നാണ് പ്രതിരോധരംഗത്തെ വിദഗ്ദ്ധരുടെ നിരീക്ഷണം.


