Advt 1
Gulf News Politics Spotlight Top Trending US News

ഇറാൻ നേവി കമാൻഡർ അലി റേസാ തങ്‌സിരിയെ ഇസ്രായേൽ വധിച്ചു!

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്കിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് നേവി കമാൻഡർ അലി റേസാ തങ്‌സിരി ആയിരുന്നു എന്നാണ് സൂചന.

തങ്‌സിരിയുടെ വധത്തെക്കുറിച്ച് യുഎസ്, അന്താരാഷ്ട്ര മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ വന്നെങ്കിലും ഇക്കാര്യം സംബന്ധിച്ച് ഇറാൻ വ്യക്തത വരുത്തിയിട്ടില്ല. പശ്ചിമേഷ്യൻ സംഘർഷം ഉടലെടുത്ത് ഇരുപത്തിയേഴാം ദിനം നേവി കമാൻഡർ അലി റേസാ തങ്‌സിരിയുടെ വധം ഇറാന് വലിയ തിരിച്ചടി ആയിരിക്കുകയാണ്. ഇന്നലെ തുറമുഖ നഗരമായ ബന്ദർ അബ്ബാസിൽ ഇറാനിലെ ഉന്നത നാവിക സേന ഉദ്യോഗസ്ഥരെ ലക്‌ഷ്യം വച്ചുനടത്തിയ ബോംബിങ്ങിലാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ നാവിക വിഭാഗത്തെ നയിച്ചിരുന്ന തങ്‌സിരി വധിക്കപ്പെട്ടത്.

ഇസ്രായേൽ പ്രതിരോധമന്ത്രി ഇസ്രായേൽ കാറ്റ്സ് ആണ് തങ്‌സിരി വധിക്കപ്പെട്ടതായി പ്രഖ്യാപിച്ചത്. ടൈംസ് ഓഫ് ഇസ്രായേൽ മാധ്യമത്തിലും തങ്‌സിരി വധം സംബന്ധിച്ച റിപ്പോർട്ടുണ്ടായിരുന്നു.

ബ്രിഗേഡിയർ ജനറൽ സുലൈമാനി (ബാസിജ് അർദ്ധസൈനിക വിഭാഗത്തിന്റെ തലവൻ), ഇന്റലിജൻസ് മന്ത്രി ഇസ്മായിൽ ഖത്തീബ് എന്നിവരും ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിരുന്നു. ഇറാന്‍റെ നാവിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ സൈന്യം ആക്രമണം കൂടുതൽ ശക്തമാക്കുന്നതായാണ് റിപ്പോർട്ടുകൾ.

 

N4News

N4News

About Author

Please Login to Comment.

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.