Advt 1
Other Countries Politics Top News US News

ഇറാന്റെ പുതിയ പരമോന്നത നേതാവായി മുജ്തബ ഖമേനിയെ തെരെഞ്ഞെടുത്തു

ടെഹ്‌റാൻ: ഇറാന്റെ പുതിയ പരമോന്നത നേതാവായി മുജ്തബ ഖമേനിയെ തെരഞ്ഞെടുത്തതായി ഇറാന്‍ ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട്. ഇസ്രായേൽ – അമേരിക്ക സംയുക്ത വ്യോമാക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി വധിക്കപ്പെട്ടതിനെത്തുടർന്നുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടയിലാണ് പുതിയ സ്ഥാനാരോഹണ വാർത്ത വന്നിരിക്കുന്നത്.

ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സി (ഐആർജിസി) ൻ്റെ അടിയന്തര നിർദേശത്തെത്തുടർന്ന് ‘അസംബ്ലി ഓഫ് എക്സ്പെർട്സ്’ മുജ്തബ ഖമേനിയെ പരമോന്നത നേതൃസ്ഥാനത്തേക്ക് തെരെഞ്ഞെടുക്കുകയായിരുന്നു എന്നാണ് ഇറാനിൽ നിന്നുമുള്ള റിപ്പോർട്ടുകൾ.

ഖമേനിയുടെ വധത്തെത്തുടർന്നുണ്ടായ വലിയ ഭരണപ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ് 88 അംഗ സമിതിയായ അസംബ്ലി ഓഫ് എക്സ്പെര്‍ട്സിന്റെ നിർണായക തീരുമാനമുണ്ടായത്.

ഷാഭരണകൂടത്തെഇസ്ലാമികവിപ്ലവത്തിലൂടെഅട്ടിമറിച്ചുകൊണ്ട്ഇറാന്റെഭരണംപിടിച്ചെടുത്ത ആയത്തുല്ല റൂഹുള്ള ഖമേനിയായിരുന്നു പരമോന്നതപദവിയിലെത്തിയആദ്യഇറാൻനേതാവ്

ഇറാൻ നേതാവ് ആയത്തുള്ള അലി ഖമേനിയുടെ 6 മക്കളിൽ രണ്ടാമനായി 1969 സെപ്റ്റംബര്‍ 8ന് മഷാദിലാണ് മുജ്തബയുടെ ജനനം.

ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ്, ബാസിജ് അര്‍ദ്ധസൈനിക സേന എന്നിവയുമായി ഗാഢബന്ധം പുലർത്തുന്ന മുജ്തബ രാജ്യത്തെ സുരക്ഷാ-സൈനിക മേഖലകളിൽ നിർണായക സ്വാധീനമുള്ള വ്യക്തിയാണ്.കടുത്ത പാരമ്പര്യവാദിയും പാശ്ചാത്യവിരുദ്ധനുമായിരുന്ന ആയത്തുള്ള അലി ഖമേനിയെക്കാൾ കർക്കശക്കാരനായിട്ടാണ് മുജ്തബ വിലയിരുത്തപ്പെടുന്നത്.ഖമേനി ഭരണകാലത്തിലെ സർക്കാർവിരുദ്ധ പ്രതിഷേധ പോരാട്ടങ്ങളെ ഉരുക്കുമുഷ്ടികൊണ്ട് അടിച്ചമർത്തിയതിനു പിന്നിൽ മുജ്തബ ആയിരുന്നുവെന്നാണ് ഭാഷ്യം.

ഇറാന്റെ ഭരണഘടനയനുസരിച്ച് ഒരാൾ രാജ്യത്തെ പരമോന്നത പദവിയിലെത്തണമെങ്കിൽ ‘ആയത്തുള്ള’ മതപണ്ഡിതനായിരിക്കണം എന്നാണ് നിബന്ധന. മുജ്തബയുടെ മതപാണ്ഡിത്യത്തെക്കുറിച്ച് രാജ്യത്തെ പ്രമുഖരിൽ ചിലർക്ക് അവമതിപ്പുള്ളതായും സൂചനകളുണ്ട്. രാജഭരണത്തിനും കുടുംബവാഴ്ചയ്ക്കുമെതിരായ ഇസ്ലാമിക വിപ്ലവത്തിലൂടെ അധികാരത്തിലേറിയ ഖമേനിയുടെ മകൻ തന്നെ വീണ്ടും പരമോന്നത പദവിയിലെത്തുന്നതിനും ചിലർക്ക് എതിർപ്പുകളുണ്ട്.

ഇറാൻ ഭരണഘടന അനുസരിച്ച് രാജ്യത്തിൻറെ പൊതുനയങ്ങള്‍, സായുധ സേന, ജുഡീഷ്യല്‍ സംവിധാനം, രഹസ്യാന്വേഷണം, ഔദ്യോഗിക വാര്‍ത്താ മാധ്യമങ്ങള്‍ എന്നിവയുടെയെല്ലാം നിയന്ത്രണാധികാരങ്ങൾ ഇറാൻ പരമോന്നത നേതാവിൽ നിക്ഷിപ്തമാണ്.

 

N4News

N4News

About Author

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.