Advt 1
Agriculture Food Kerala Lifestyle

ഗോവൻ ഫെനി പ്രചോദനമായി, ഇനി കേരളാ സർക്കാർ വക കെ-ഫെനിയും!

ഗോവൻ ഫെനിയിൽനിന്നു പ്രചോദനമുൾക്കൊണ്ട് ഇനി കേരളത്തിലും ഫെനി ഉല്പാദിപ്പിക്കും. ‘കെ -ഫെനി’ (കണ്ണൂർ ഫെനി) എന്നാണ് വീര്യം കുറഞ്ഞ ഈ മദ്യത്തിന് പേര് നൽകിയിരിക്കുന്നത്.

കശുമാവ് തോട്ടങ്ങൾ വ്യാപകമായുള്ള കണ്ണൂർ ജില്ലയിൽ നിന്നും കശുമാവിൻ നീര് സംഭരിച്ചു വാറ്റിയാണ് ഉല്പാദനം ആരംഭിക്കുക.

കണ്ണൂരിലെ പയ്യാവൂർ ആനയടിയിലുള്ള പ്ലാന്റിന്റെ നിർമാണപ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. മാർച്ച് ആദ്യവാരം തന്നെ കെ -ഫെനി വിപണിയിലിറക്കാനാവുമെന്നാണ് പ്രതീക്ഷ. ഉത്പാദനം നടത്തി ബെവ്‌കോ ഔട്ട്ലെറ്റുകൾ വഴി ഫെനി വിപണിയിലെത്തിക്കാനാണ് സർക്കാർ തീരുമാനം.പയ്യാവൂർ സർവീസ് സഹകരണ ബാങ്ക് ആണ് ഉല്പാദന പ്രവർത്തനങ്ങളുടെ നേതൃത്വം വഹിക്കുന്നത്.

കശുമാങ്ങ സീസണായ ഡിസംബർ – മെയ് കാലഘട്ടത്തിൽ കർഷകരിൽനിന്നും കശുമാങ്ങകൾ ശേഖരിച്ചുകൊണ്ട് പ്ലാന്റിൽ പ്രൊഡക്ഷൻ നടത്താനാണ് ലക്ഷ്യമിടുന്നത്. പദ്ധതി നടപ്പാക്കുമ്പോൾ അത് കണ്ണൂർ ജില്ലയിലെ കശുവണ്ടി കർഷകർക്ക് പുതിയൊരു വരുമാനമാർഗ്ഗമാകുമെന്നാണ് സർക്കാർ പ്രതീക്ഷ.

N4News

N4News

About Author

Please Login to Comment.

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.