Advt 1
Food Kerala Lifestyle Top Trending

ഇനി മിന്നിക്കാൻ സർക്കാരിന്റെ ‘മിന്നൽ മാജിക്’

ജനപ്രിയ ബ്രാൻഡായിരുന്ന ജവാന് ശേഷം വിപണിയിലേക്കിറങ്ങാൻ തയാറായിരുന്ന കേരളാ സർക്കാരിന്റെ സ്വന്തം മദ്യ ബ്രാൻഡിനു ഒടുവിൽ പേരുമാറ്റം. ‘മലബാർ മിസ്റ്ററി’ എന്ന പേര് ഉയർന്നു കേട്ടിരുന്നുവെങ്കിലും അത് പൊതുജനങ്ങളുടെ പേര് നിർദ്ദേശങ്ങളിൽ നിന്നും തെരെഞ്ഞെടുത്തതുകൊണ്ട്  വീണ്ടും കോടതി കയറുവാൻ സാധ്യത ഉള്ളതിനാൽ പേര് ‘മിന്നൽ മാജിക്’ എന്നാക്കുകയായിരുന്നു എന്നാണ് സൂചന.

മദ്യത്തിന് പേരുനിർദേശിക്കുന്നതുമായി ബന്ധപ്പെട്ട ബെവ്‌കോ പരസ്യം വിവാദമാകുകയും ഹൈക്കോടതി ഇടപെടുകയും ചെയ്തിരുന്നു.

പാലക്കാട് എലപ്പുള്ളി പഞ്ചായത്തിലെ മേനോൻപാറ ചിറ്റൂർ ഷുഗർ ഫാക്ടറി കെട്ടിടം നവീകരിച്ചാണ് മലബാർ ഡിസ്റ്റിലറീസ് എന്ന പൊതുമേഖലാ മദ്യനിർമാണ ശാല ആരംഭിച്ചിട്ടുള്ളത്.

‘മിന്നൽ മാജിക്’ എന്ന പേരിൽ അരലിറ്റർ ബ്രാണ്ടി ആദ്യം പുറത്തിറങ്ങും, 400 രൂപയാണ് അര ലിറ്റർ മിന്നൽ മാജിക് ബ്രാണ്ടിയുടെ വില.

പുതുക്കിയ പ്ലാന്റിലെ 3 ലെയിൻ സ്വയം നിയന്ത്രിത ബോട്ടിലിംഗ് പ്ലാന്റിൽ ഇനിമുതൽ ദിവസേന 13,500 കേസ് മദ്യം ഉല്പാദിപ്പിക്കും. തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിൽ ഉല്പാദിപ്പിക്കുന്ന ജവാൻ മദ്യത്തിന്റെ രീതിയിൽതന്നെയാകും മിന്നൽ മാജിക്കിന്റെയും നിർമാണം.

പ്രതിദിന ഉൽപ്പാദനത്തിനായി 100000 ലിറ്റർ വെള്ളം വേണ്ടിവരും, ഇതിനായി ആദ്യം മലമ്പുഴ ഡാമിൽ നിന്നും പിന്നീട് മഴവെള്ളസംഭരണികളിൽ നിന്നും ജലമെടുക്കും. ഒരുമാസത്തിനകം തന്നെ പുതിയ ബ്രാൻഡ് സർക്കാരിന്റെ ബെവ്‌കോ ഔട്ട്ലെറ്റുകളിൽ എത്തുമെന്നാണ് പറയുന്നത്.

പദ്ധതിയ്‌ക്കു തറക്കല്ലിട്ടത്തിനു ശേഷം നാലരമാസം കൊണ്ടുതന്നെ ഉല്പാദനം തുടങ്ങാനായത് സംസ്ഥാന സർക്കാരിന്റെ നേട്ടമാണെന്ന് ചടങ്ങ് ഉൽഘാടനം ചെയ്തുകൊണ്ട് എക്സ്സൈസ് മന്ത്രി എംബി രാജേഷ് പറഞ്ഞു.

ഉദ്‌ഘാടനത്തിനിടെ വേദിയിൽ കേരളാ മദ്യനിരോധന സമിതി പ്രവർത്തകരുടെ പ്രതിഷേധവും അരങ്ങേറി.

 

N4News

N4News

About Author

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.