Advt 1
Kerala Politics Top Trending

പ്രധാനമന്ത്രി വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തും..

 കോർപ്പറേഷൻ ഭരണം പിടിച്ചാൽ 45 ദിവസത്തിനുള്ളിൽ നഗരവികസനരേഖ പ്രകാശനം ചെയ്യുമെന്ന ബിജെപിയുടെ തെരെഞ്ഞെടുപ്പുവാഗ്ദാനം നടപ്പിലാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നു.

ജനുവരി 23ന് രാവിലെ 10 ന് വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി റോഡ് ഷോയായിട്ടാകും പുത്തരിക്കണ്ടം മൈതാനത്തെ സമ്മേളന വേദിയിലേക്ക് എത്തുക.

പ്രധാനമന്ത്രി നഗരവികസനം സംബന്ധിച്ച ബ്ലൂ പ്രിൻ്റ് മേയർക്ക് നൽകി പ്രകാശനം ചെയ്യുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തിരുവനന്തപുരത്തിന്റ ബ്ലൂ പ്രിൻറ് വഴി മിഷൻ കേരളം ബിജെപി ലക്ഷ്യമിടുന്നതിനാൽ കേരളത്തിനായുള്ള വമ്പൻ പ്രഖ്യാപനങ്ങൾ സമ്മേളനത്തിലുണ്ടാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

കേരളത്തിൽ നിന്നാരംഭിക്കുന്ന പുതിയ അമൃത് ഭാരത് റെയിൽ സർവീസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും.

തിരുവനന്തപുരം – താംബരം, തിരുവനന്തപുരം – ഹൈദരാബാദ്, നാഗർകോവിൽ – മംഗളൂരു അമൃതഭാരത് ട്രെയിനുകൾ, ഗുരുവായൂർ – തൃശൂർ പാസഞ്ചർ എന്നീ കേരളത്തിൽനിന്നുള്ള ട്രെയിനുകളും തമിഴ്‌നാടിന് അനുവദിക്കപ്പെട്ട നാഗർകോവിൽ – ചെർലപ്പള്ളി, കോയമ്പത്തൂർ – ധൻബാദ് എന്നീ അമൃതഭാരത് ട്രെയിനുകളും പ്രധാനമന്ത്രി തിരുവന്തപുരത്തു നിന്നും ഫ്ലാഗ് ഓഫ് ചെയ്യും.

അമൃതഭാരത് പദ്ധതി പ്രകാരം വികസിപ്പിച്ച ചങ്ങനാശേരി, ഷൊർണൂർ, കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനുകളുടെ ഉദ്ഘാടനവും തിരുവനന്തപുരത്ത് പ്രധാനമന്ത്രി നിർവഹിക്കും.

തുടർന്ന് 11 മണിക്ക് പുത്തരിക്കണ്ടത്തു നടക്കുന്ന ബിജെപി സമ്മേളനത്തിൽ പ്രധാനമന്ത്രി നഗരത്തിൻ്റെ വികസന ബ്ലൂ പ്രിൻ്റ് മേയർ വിവി രാജേഷിന് നൽകി പ്രകാശനം നിർവഹിക്കും.

വിശ്വാസം, സുരക്ഷിതത്വം, വികസിത കേരളം എന്നീ മുദ്രാവാക്യമുയർത്തിയാണ് ബിജെപി കേരളത്തിൽ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരത്തിനിറങ്ങുകയെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

N4News

N4News

About Author

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.