രണ്ട് അമൃത് ഭാരത് എക്‌സ്‌പ്രസ് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് കർമ്മം ഇന്ന് പ്രധാനമന്ത്രി നിർവഹിച്ചു.
ഫ്ലാഗ് ഓഫ് ചെയ്‌തത് ദിബ്രുഗഡ്-ഗോമതി നഗർ (ലഖ്‌നൗ), കാമാഖ്യ-റോഹ്തക് എന്നീ രണ്ട് പുതിയ അമൃത് ഭാരത് എക്‌സ്‌പ്രസ് ട്രെയിനുകളാണ്.
വടക്കു കിഴക്കൻ ഇന്ത്യക്കും വടക്കേ ഇന്ത്യക്കും ഇടയിലുള്ള റെയിൽ കണക്‌റ്റിവിറ്റി ശക്തിപ്പെടുത്തുകയും ജനങ്ങൾക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര സാധ്യമാക്കുകയും ചെയ്യുന്നതാണ് ഇന്ന് ഫ്ലാഗ് ഓഫ് ചെയ്ത പുതിയ ട്രെയിൻ സർവീസുകൾ .
അസമിൽ തുടങ്ങിവച്ച ക്ഷേമ പദ്ധതികൾ ബിജെപി ഗവൺമെന്റിന്റെ വികസനത്തെ കൂടുതൽ ശക്തിപ്പെടുത്തിയതായും മികച്ച ഭരണത്തിനും വികസനത്തിനുമായി ജനങ്ങൾ ബിജെപിയെ വിശ്വസിക്കുന്നതായും ബിഹാർ തെരഞ്ഞെടുപ്പു വിജയത്തിലൂടെ ബിജെപിയിലുള്ള ജനങ്ങളുടെ വിശ്വാസം മനസിലായതായും റാലിയിൽ വച്ച് മോദി പറഞ്ഞു.
അടുത്തുവരുന്ന അസം നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വമ്പൻ പദ്ധതികളുടെ പൂജയും ഉദ്‌ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചത് ശ്രദ്ധേയമായി.



