വന്യജീവി സംരക്ഷണ കേന്ദ്രമായ ‘വന്‍താര’യിൽ മെസ്സി സന്ദർശനം നടത്തി. ഗോട്ട് ടൂര്‍ 2025-ന്റെ മൂന്നു ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി സഹതാരങ്ങളായ ലൂയിസ് സുവാരസ്, റോഡ്രിഗോ ഡി പോള്‍ എന്നിവരോടൊപ്പമാണ് മെസ്സി വന്‍താരയില്‍ എത്തിയത്.വളരെ വലിയ വരവേൽപ്പാണ് താരങ്ങൾക്കു ലഭിച്ചത്.
എല്ലാ സംരക്ഷണ പ്രവര്‍ത്തനങ്ങളും പ്രകൃതിയോടുള്ള ആത്മീയമായ ആദരവില്‍ നിന്നാണ് ഉത്ഭവിക്കുന്നതെന്ന സന്ദേശം നല്‍കുന്ന ചടങ്ങായിരുന്നു മെസിക്കായി വന്‍താരയിൽ ഒരുക്കിയിരുന്നത് .
സനാതന ധര്‍മ്മത്തിന്റെ കാതലായ ഈ ആശയം, സന്ദര്‍ശനത്തിന് സവിശേഷമായ ഒരു തലംനൽകുകയും ഒരു സാധാരണ സെലിബ്രിറ്റി പര്യടനത്തില്‍ നിന്നും വ്യത്യസ്തമായി പ്രകൃതിയോടുള്ള ആദരവില്‍ അധിഷ്ഠിതമായ ഒരു തീര്‍ത്ഥാടനമാക്കി വന്‍താരസന്ദര്‍ശനനത്തെ മാറ്റുകയും ചെയ്തു.
‘വന്‍താര‘ ചെയ്യുന്നത് യഥാര്‍ത്ഥത്തില്‍ മനോഹരമായ ഒരു കാര്യമാണ്. മൃഗങ്ങള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനം, അവയ്ക്ക് ലഭിക്കുന്ന പരിചരണം, അവയെ രക്ഷിക്കുകയും പരിപാലിക്കുകയുംചെയ്യുന്ന രീതി എന്നിവയെല്ലാം ശരിക്കും പ്രശംസനീയമാണ്. ഞങ്ങള്‍ ഇവിടെ വളരെ സന്തോഷത്തോടെ സമയം ചെലവഴിച്ചു, തികച്ചും സുരക്ഷിതരായിരുന്നു. ഇത് മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഒരു അനുഭവമാണ്. ഈ അര്‍ത്ഥവത്തായ പ്രവര്‍ത്തനത്തിന് പ്രചോദനം നല്‍കാനും പിന്തുണയ്ക്കാനും ഞങ്ങള്‍ തീര്‍ച്ചയായും വീണ്ടും വരും’-മെസി പറഞ്ഞു.



