Advt 1
Crime India Politics Top News

നാഷണൽ ഹെറാൾഡ് കേസിൽ നെഹ്റു കുടുംബത്തിന് താൽക്കാലിക ആശ്വാസം…

നാഷണൽ ഹെറാൾഡ് കേസിൽ രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും എതിരെയുള്ള ഇഡിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധനപ്രകാരമുള്ള കേസ് പരിഗണിക്കാന്‍ ഡല്‍ഹി റോസ് അവന്യൂ കോടതി വിസമ്മതിച്ചു.

ഇത് കേസിൽ നെഹ്റു കുടുംബത്തിന് താൽക്കാലിക ആശ്വാസമായി.

ഇഡി കേസ് സ്വകാര്യ വ്യക്തിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണെന്നും അല്ലാതെ എഫ്‌ഐആര്‍ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും ചൂണ്ടിക്കാണിച്ചാണ് കേസില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചത്.

ബിജെപി നേതാവായ സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ പരാതിയിലാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം ഇഡി ഗാന്ധികുടുംബത്തിനെതിരെ കേസെടുത്തിരുന്നത്.

ഇഡിയുടെ കേസ് രാഷ്ട്രീയ പകപോക്കലാണെന്ന് കോണ്‍ഗ്രസ് വാദിച്ചപ്പോൾ വ്യാജരേഖ ചമച്ചതിനും കള്ളപ്പണം വെളുപ്പിച്ചതിനും തെളിവുണ്ടെന്നും ഇത് ഗുരുതര സാമ്പത്തിക കുറ്റകൃത്യമാണെന്നുമാണ് ഇഡി കോടതിയിൽ വാദിച്ചത്.

ഇഡിയുടെ നിയമവിദഗ്ധര്‍ കോടതി ഉത്തരവ് വിശദമായി പഠിക്കുമെന്നും അതിനുശേഷം ഡല്‍ഹി കോടതിയുടെ ഉത്തരവിനെതിരേ അപ്പീല്‍ നല്‍കുമെന്നാണ് ഇഡി വൃത്തങ്ങൾ സൂചിപ്പിച്ചത്.

എന്നാൽ നാഷണൽ ഹെറാൾഡ് കേസിലെ ഗൂഢാലോചനയിൽ ദില്ലി പൊലീസ് കേസ് എടുത്തിട്ടുള്ളതിനാൽ ഇഡിയ്ക്കു അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി.

N4News

N4News

About Author

Please Login to Comment.

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.