Advt 1
India Nature Politics Top News

കാസിരംഗ എലിവേറ്റഡ് കോറിഡോർ പദ്ധതിക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു.

ദിസ്പുർ: പ്രധാനമന്ത്രി നരേന്ദ്ര മോദി അസമില്‍ 6957 കോടി രൂപയുടെ കാസിരംഗ എലിവേറ്റഡ് കോറിഡോർ പദ്ധതിക്ക് തറക്കല്ലിട്ടു.

അസമിലെ കാസരിംഗ എലിവേറ്റഡ് ഇടനാഴി ഇനിമുതൽ വെള്ളപ്പൊക്ക സമയത്ത് വന്യമൃഗങ്ങൾക്ക് സുരക്ഷിതമായ പാത ഒരുക്കാൻ സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.

കാസിരംഗ ദേശീയോദ്യാനത്തിൽ 2025 കാലഘട്ടത്തിൽ വേട്ടയാടൽ മൂലം ഒരു വന്യമൃഗം പോലും കൊല്ലപ്പെടുന്നില്ലെന്ന് ബിജെപി സർക്കാർ ഉറപ്പാക്കിയിരുന്നതായും പരിസ്ഥിതിക്കും സമ്പദ്‌വ്യവസ്ഥക്കും ഒരുമിച്ച് മുന്നേറാൻ കഴിയുമെന്ന് ഇന്ത്യ ലോകത്തിന് കാണിച്ചുകൊടുത്തുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

കാസിരംഗ എലിവേറ്റഡ് കോറിഡോർ പദ്ധതി.

പരിസ്ഥിതി സൗഹൃദപരമായ ഈ ദേശീയപാത പദ്ധതിയ്ക്ക് 86 കിലോമീറ്റർ ദൈർഘ്യമാണുള്ളത്

കാസിരംഗ നാഷണൽപാർക്കിലൂടെ കടന്നുപോകുന്ന 35 കിലോമീറ്റർ എലിവേറ്റഡ് വൈൽഡ്‌ലൈഫ് കോരിഡോർ, 21 കിലോമീറ്റർ ബൈപാസ്, NH-715 പാതയുടെ 30 കിലോമീറ്റർ വീതി കൂട്ടൽ എന്നിവ ഇതിൽ ഉൾപ്പെടും.

കാസിരംഗ നാഷണൽ പാർക്ക്-ടൈഗർ റിസേർവ് മേഖലയിലെ വന്യജീവികളുടെ സുരക്ഷിതമായ സഞ്ചാരം ഉറപ്പാക്കുക, നാഷണൽഹൈവേ 715 ലെ റോഡ് അപകടങ്ങൾ കുറക്കുക, പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുക, പ്രാദേശിക തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുക എന്നിവയാണ് കാസിരംഗ എലിവേറ്റഡ് കോറിഡോർ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.

N4News

N4News

About Author

Please Login to Comment.

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.