വനംവകുപ്പിന്റെ 36 ഡിവിഷനുകളിലെ, 686 ബ്ലോക്കുകളിലാണ് കണക്കെടുപ്പ് നടന്നത്. മൂന്നു ഭാഗങ്ങളായാണ് ആദ്യഘട്ട സെൻസസ് പൂർത്തീകരിച്ചത്.
രണ്ടാംഘട്ട സെൻസസ് ഫെബ്രുവരിയിൽ ആണ്. ഓരോ ബ്ലോക്കിലും നാലുപേർ വീതം ഉള്ള സംഘമായിരുന്നു ഉണ്ടായിരുന്നത്.കടുവകളെ നേരിട്ട് കണ്ടും ട്രാൻസെക്റ്റ് ലൈൻ മെത്തേഡ് പിന്തുടർന്നുമായിരുന്നു കണക്കെടുപ്പ്. എം സ്ട്രിപ്പ് മൊബൈൽ ആപ്ലിക്കേഷനും സെൻസസിന്റെ ഭാഗമായി വിവരശേഖരണത്തിന്
ഉപയോഗിക്കുന്നുണ്ട്.കടുവകളെ നേരിട്ട് കണ്ടും വിസർജ്യവും പഗ്ഗ് മാർക്കുകളും കണ്ടെത്തിയുമാണ് ആദ്യ മൂന്ന് ദിവസം കണക്കെടുത്തത്
കാട്ടുപോത്ത്,ആന,കരടി,ചെന്നായ,പുലി,കാട്ടുപട്ടി തുടങ്ങിയവയെക്കുറിച്ചും ഓരോ ദിവസവും രേഖപ്പെടുത്തി.തുടർന്നുള്ള ദിവസങ്ങളിൽ രണ്ടു കിലോമീറ്ററോളം നീളത്തിലുള്ള ട്രാൻസെക്റ്റ് ലൈൻ ഒരുക്കി ഇര ജീവികളുടെയും സസ്യഭുക്കുകളുടെയും സാന്നിധ്യം കണ്ടെത്തി.ട്രാൻസെക്ടറിലൂടെ പോയി അവസാന മൂന്ന് ദിവസം കടുവാ സാന്നിധ്യം ഉറപ്പാക്കുന്ന തെളിവുകൾ, കടുവാ വിസർജ്യവും മരത്തിൽ കടുവാ മാന്തിയ പാടുകളും ശേഖരിച്ചു. ഡെയിലി വേജസ് വാച്ചർമാരും സന്നദ്ധ സംഘടനാ പ്രവർത്തകരും കോളേജ് വിദ്യാർഥികളുമൊക്കെ സെൻസസിൽ പങ്കെടുക്കുന്നുണ്ട്.
ഫെബ്രുവരി ഒന്നു മുതൽ മാർച്ച് രണ്ടു വരെ രണ്ടാംഘട്ട കണക്കെടുപ്പിന്റെ ഭാഗമായി ക്യാമറ ട്രാപ്പ് സെൻസസ് നടത്തും.



