Advt 1
Gulf News Politics Top Trending US News

ഇസ്രായേലിലെ പ്രധാന ആണവ ഗവേഷണ കേന്ദ്രങ്ങൾക്കെതിരെ ഇറാന്റെ മിസ്സൈൽ ആക്രമണം!

ശനിയാഴ്ച ഇറാനിലെ നതാൻസ് ആണവനിലയത്തിന്  നേരെയുണ്ടായ ആക്രമണത്തിന് തിരിച്ചടിയായി ഇസ്രായേൽ നഗരങ്ങളിലേക്ക് ഇറാന്റെ മിസൈലാക്രമണം.

തെക്കൻ നഗരങ്ങളായ ഡിമോണ, അരാദ് എന്നിവിടങ്ങളിൽ 160 ലേറെ ആൾക്കാർക്ക് പരിക്കേറ്റതായും 88 പേര് ഗുരുതരാവസ്ഥയിൽ ആശുപത്രികളിൽ പ്രവേശിക്കപ്പെട്ടതായും ഇസ്രായേലിൽ നിന്നുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇസ്രായേലിന്റെ ആണവ നിലയത്തിന്റെ ആസ്ഥാനമായ ഡിമോണ ഷിമോൺ പെരസ് നെഗേവ് നിലയത്തിന് നേർക്കാണ്  ആക്രമണമുണ്ടായത്. സമീപത്തെ ജനവാസ മേഖലയിൽ വലിയ നാശനഷ്ടമുണ്ടായിട്ടുണ്ട്.

വലിയ കെട്ടിടങ്ങൾ ഉൾപ്പെടെ അക്രമത്തിൽ നിലംപതിയ്ക്കുകയായിരുന്നു. മധ്യ ഇസ്രായേലിലെ ഫോളോൺ നഗരത്തിലും ആക്രമമുണ്ടായതായി വാർത്തകളുണ്ട്.

ഇസ്രയേലിന്റെ അത്യാധുനിക മിസ്സൈൽ-പ്രതിരോധ സംവിധാനങ്ങളെ മറികടന്നാണ് ഇറാന്റെ ആക്രമണമുണ്ടായത്.

ഇസ്രായേൽ സൈന്യത്തിന്റെ പ്രതിരോധ സംവിധാനങ്ങളെ കൂടുതൽ ശക്തമാക്കുമെന്നും ഇറാനെ ശക്തമായി തിരിച്ചടിയ്ക്കുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചിട്ടുണ്ട്.

ഫെബ്രുവരി 28 ന് അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനിൽ നടത്തിയ ആക്രമണത്തിന് ശേഷം ഇറാനിൽ നിന്നും ഇസ്രായേൽ ലക്ഷ്യമാക്കി 400 ൽ പരം മിസൈലുകൾ ഇറാൻ അയച്ചതായും അതിൽ ഭൂരിപക്ഷവും തങ്ങളുടെ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ട് തകർത്തുവെന്നും ഇസ്രായേൽ സേന അവകാശപ്പെട്ടിരുന്നു. ഇത്തവണ ഭാരമേറിയ യുദ്ധപോർമുനകൾ വഹിച്ച ഇറാന്റെ മിസൈലുകൾ ഇസ്രയേലിന്റെ പ്രതിരോധ സംവിധാനങ്ങളെ മറികടന്നു. 2 സ്റ്റേജ് ബാലിസ്റ്റിക് മിസ്സൈലുകളുപയോഗിച്ചായിരുന്നു ഇറാന്റെ ആക്രമണം എന്നാണ് റിപ്പോർട്ടുകൾ.

ഇറാന്റെ പ്രത്യാക്രമണങ്ങൾ കടുത്തതോടെ ഇസ്രായേലിലെ പൗരന്മാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായുള്ള നിയന്ത്രണങ്ങൾ രാജ്യത്ത് ഗവണ്മെന്റ് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇറാന്റെ മിസൈലാക്രമണത്തിൽ ഡിമോണയിൽനിന്നും 13 കിലോമീറ്റർ അകലെയുള്ള നെഗേവ് ആണവകേന്ദ്രത്തിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി വിശദീകരിച്ചിട്ടുള്ളത്.

ഇറാന്റെ മിസൈൽ സംവിധാനങ്ങളെ തങ്ങൾ പൂർണ്ണമായും തകർത്തുകളഞ്ഞെന്ന ട്രംപിന്റെ അവകാശവാദത്തിന് കൂടി തിരിച്ചടിയായിരിക്കുകയാണ് സംഭവം.

N4News

N4News

About Author

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.