Advt 1
History Kerala Politics Top News

കോൺഗ്രസ്സിന്റെ സ്ഥാനാർഥി പട്ടിക: അതൃപ്തി പരസ്യമാക്കി ഷമാ മുഹമ്മദ്!

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടികയിൽ സ്ത്രീ പ്രാതിനിധ്യം കുറവെന്ന പരാതിയുമായി എഐസിസി വക്താവ് ഷമാ മുഹമ്മദ്.

സമൂഹമാധ്യമമായ എക്സിലെ തന്റെ അക്കൗണ്ടിലാണ് വനിതാ പ്രാതിനിധ്യത്തെക്കുറിച്ചുള്ള തന്റെ പരാതി പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ളത്.

സംസ്ഥാന കോൺഗ്രസിലെ വനിതകളെ രക്ഷിക്കണമെന്ന് രാഹുൽ ഗാന്ധിയോട് അപേക്ഷിക്കുന്നതായി അവർ കുറിച്ചു. കോൺഗ്രസ്സിന്റെ സ്ഥാനാർഥി പട്ടികയിൽ 92 സീറ്റുകളിൽ വെറും 9 എണ്ണം മാത്രമാണ് വനിതകൾക്ക് നൽകിയിട്ടുള്ളതെന്നും ലോക്സഭയിലേക്ക് ഒരു വനിതയെ മാത്രമാണ് പരിഗണിച്ചിട്ടുള്ളതെന്നും കഴിവുള്ള സ്ത്രീകൾ കോൺഗ്രസിൽ ഉണ്ടെങ്കിലും അവരുടെ അവസ്ഥ പരിതാപകരമാണെന്നും വനിതകൾക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കാത്തതിലാണ് താൻ പ്രതിഷേധിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

ഇത്തവണ കണ്ണൂർ നിയമസഭാ സീറ്റിലേക്ക് ഷമാ മുഹമ്മദിനെ പരിഗണിക്കുന്നതായി ആദ്യം വാർത്തകളുണ്ടായിരുന്നുവെങ്കിലും ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ടി ഓ മോഹനനെ കോൺഗ്രസ് സ്ഥാനാർഥിയാക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് സമൂഹ മാധ്യമത്തിൽ പരസ്യ അതൃപ്തി പ്രകടനവുമായി ഷമാ മുഹമ്മദ് രംഗത്ത് വന്നത്.

 

N4News

N4News

About Author

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.