തിരുവനന്തപുരം-കണ്ണൂർ അതിവേഗറെയിൽപാത എലിവേറ്റഡ്-തുരങ്കപാതയുമായി മെട്രോമാൻ ഇ ശ്രീധരൻ.
കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിൽനിന്ന് അതിവേഗ റെയിലിന്റെ ഡിപിആർ തയ്യാറാക്കാൻ വാക്കാലുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്ന് ഇ.ശ്രീധരൻ.
പൊന്നാനിയിൽ ഓഫീസ് തുടങ്ങുമെന്നും, പദ്ധതികൾ തയ്യാറാക്കി വരികയാണെന്നും ശ്രീധരൻ അറിയിച്ചു. റെയിൽവേ മന്ത്രാലയത്തിൽ നിന്ന് ഔദ്യോഗികഅനുമതി ലഭിക്കുന്നതിന് കാലതാമസം എടുക്കുമെന്നുള്ളതിനാൽ നടപടികൾ തങ്ങൾ നേരത്തെയാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വർഷത്തെ ബജറ്റിൽ നഞ്ചൻകോട് റെയിൽവേപാത ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിവിനെ സന്ദർശിച്ചവേളയിലാണ് അതിവേഗ റെയിൽപാതക്കുറിച്ചുള്ള ധാരണയായതെന്നും അദ്ദേഹം പറഞ്ഞു.
350 കി.മീറ്റർ വേഗത, 60-64 കിലോമീറ്റർ പരിധിയിൽ സ്റ്റേഷൻ എന്നിങ്ങനെയായിരുന്നു ആദ്യ കണക്കുകൂട്ടൽ.200 കിലോമീറ്ററാണ് ഇപ്പോൾ പരമാവധി വേഗമായി പരിഗണിക്കപ്പെടുന്നത്.
60-64 കിലോമീറ്റർ പരിധിയിൽ സ്റ്റേഷൻ എന്നുള്ളത് 20-25 കിലോമീറ്റർ പരിധിയിൽ എന്നാക്കിയേക്കും.22 സ്‌റ്റേഷനുകളാണ് മൊത്തത്തിലുണ്ടാകുകയെന്നു അദ്ദേഹം പറഞ്ഞു.
ആദ്യ ഘട്ടം എട്ട് കോച്ചുകളുണ്ടാകും. 560 പേർക്ക് യാത്ര ചെയ്യാം. പിന്നീട് യാത്രക്കാരുടെ എണ്ണം നോക്കി പുനക്രമീകരിക്കും.
ഇപ്പോൾ കണക്കാക്കിയിരുന്ന 86000 കോടി പദ്ധതി ചെലവ് 1 ലക്ഷം കോടി വരെ ഉയർത്തേണ്ടിവന്നേക്കാം.പദ്ധതി ചെലവിന്റെ 51 % റെയിൽവേ 60000 കോടി രൂപ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ എന്നിങ്ങനെയാണ് നിബന്ധന.
പദ്ധതിയുടെ പൂർത്തീകരണത്തിന് 5 വര്ഷം ഇപ്പോൾ കണക്കാക്കപ്പെടുന്നു. കിലോമീറ്ററിന് 200 കോടി എന്ന നിലക്കാണ് പദ്ധതിയുടെ ചെലവ് കണക്കാക്കുന്നത്.
സുരക്ഷാ വർധിപ്പിക്കുകയും യാത്രാച്ചെലവ് കുറയ്ക്കുകയും ചെയ്യുമെന്നതാണ് അതിവേഗ റെയിലിന്റെ പ്രത്യേകത.
അതിവേഗപാത നിർമാണം സ്റ്റാൻഡേർഡ് ഗേജിൽ ആയിരിക്കും.നിലവിലെ പാതയുമായി അതിവേഗപാതയെ ബന്ധിപ്പിക്കേണ്ടതില്ല.പുതിയപാതയിൽ ഗുഡ്‌സ് ട്രെയിനുകൾക്ക് സർവീസ് ഉണ്ടാകില്ല.
70 ശതമാനം എലിവേറ്റഡ് പാത 20 ശതമാനം തുരങ്കപാത എന്ന രീതിയിലാണ് ഇപ്പോൾ പ്ലാനുള്ളത്.
അതിവേഗ പാത സംബന്ധിച്ചു 15 ദിവസത്തിനകം റെയിൽവേ പ്രഖ്യാപനം നടത്തുമെന്നും ഇ ശ്രീധരൻ വ്യക്തമാക്കി.



