Advt 1
Business Featured News India Technology

ഇസ്രയേലിലും ഇനി ഇന്ത്യൻ യുപിഐ ഉപയോഗിക്കാം!

ഇനി പണമിടപാടുകൾക്കായി ഇസ്രായേലിൽ ഇന്ത്യൻ യുപിഐ ഉപയോഗിക്കാം.

ഇന്ത്യ ഇസ്രായേൽ തന്ത്രപ്രധാന പങ്കാളിത്തം ഉയർത്തുന്നതിനും സാമ്പത്തിക മേഖലയിലെ പരസ്പ്പര സഹകരണം ശക്തിപ്പെടുത്തുന്നതിനുമുള്ള കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചിരുന്നു, ഇതിനോടൊപ്പം ഇന്ത്യൻ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ യുപിഐ (യുണൈറ്റഡ് പേയ്മെന്റ് ഇന്റർഫേസ്) ഇസ്രയേലിന്റെ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിക്കുവാനും ധാരണയായിട്ടുണ്ട്.

ഇത് ഇരുരാജ്യങ്ങൾക്കുമിടയിലുള്ള ഡിജിറ്റൽ പേയ്‌മെന്റുകളെ കൂടുതൽ കാര്യക്ഷമമാക്കുകയും ടൂറിസം, വ്യവസായ മേഖലകൾക്ക് കൂടുതൽ സഹായകരമാകുകയും ചെയ്യുമെന്ന് വിലയിരുത്തപ്പെടുന്നു.

ഇന്ത്യയിലെ പരമ്പരാഗത ബാങ്കിങ് പണമിടപാട് സംവിധാനങ്ങളെ മാറ്റിമറിച്ചതിൽ വൻവിപ്ലവം സൃഷ്ട്ടിച്ച ഒന്നായിരുന്നു നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) വികസിപ്പിച്ചെടുത്ത യുപിഐ (യുണൈറ്റഡ് പേയ്മെന്റ് ഇന്റർഫേസ്) സംവിധാനം.

ഇന്ത്യൻ യുപിഐ നിർമാതാക്കളായ നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും (NPCI) ഇസ്രായേലും തമ്മിലാണ് ഈ ധാരണാപത്രം ഒപ്പിട്ടത്.

നിലവിൽ ഇന്ത്യൻ യുപിഐ ഉപയോഗിച്ച് യുഎഇ, ഫ്രാൻസ്, സിംഗപ്പൂർ, ശ്രീലങ്ക, നേപ്പാൾ മൗറീഷ്യസ്, ഖത്തർ എന്നിവടങ്ങളിൽ പണമിടപാട് നടത്തുവാൻ കഴിയും.

ഇന്ത്യൻ പേയ്മെന്റ് സംവിധാനത്തെ ഇന്ത്യൻ അതിർത്തികൾക്കപ്പുറത്തേക്ക് വ്യാപിപ്പിക്കുന്നതിൽ ഇതൊരു സുപ്രധാന ചുവടുവയ്പ്പായി മാറിയേക്കുമെന്നാണ് കണക്കുകൂട്ടൽ.

N4News

N4News

About Author

Please Login to Comment.

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.